പല കാരണങ്ങള്‍ കൊണ്ടും ലിവര്‍ ക്യാന്‍സര്‍ അഥവാ കരളിലെ അർബുദം ഉണ്ടാകാം. മദ്യപാനം, പുകവലി, കരള്‍ രോഗങ്ങള്‍, അമിതവണ്ണം, അമിതമായ പ്രമേഹം, ചില മരുന്നുകള്‍ എന്നിവയെല്ലാം ലിവര്‍ ക്യാന്‍സറിനുള്ള സാധ്യത കൂട്ടാം.
കരൾ ക്യാൻസറിന്‍റെ ലക്ഷണങ്ങൾ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്താൻ പ്രയാസമാണ്, ഇവ പുരോഗമിക്കുമ്പോൾ ചികിത്സിക്കാൻ കൂടുതൽ ബുദ്ധിമുട്ടാക്കുന്നു. പല കാരണങ്ങള്‍ കൊണ്ടും ലിവര്‍ ക്യാന്‍സര്‍ അഥവാ കരളിലെ അർബുദം ഉണ്ടാകാം. മദ്യപാനം, പുകവലി, കരള്‍ രോഗങ്ങള്‍, അമിതവണ്ണം, അമിതമായ പ്രമേഹം, ചില മരുന്നുകള്‍ എന്നിവയെല്ലാം ലിവര്‍ ക്യാന്‍സറിനുള്ള സാധ്യത കൂട്ടാം.
കരളിലുണ്ടാകുന്ന ക്യാന്‍സറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. വയറു വേദന, വയറിന് വീക്കം
വയറു വേദന, വയറിന് വീക്കം തുടങ്ങിയവ കരളിലുണ്ടാകുന്ന ക്യാന്‍സറിന്‍റെ ലക്ഷണമാകാം.
2. അകാരണമായി ശരീരഭാരം കുറയുക
അകാരണമായി ശരീരഭാരം കുറയുന്നത് ചിലപ്പോള്‍ കരള്‍ ക്യാന്‍സറിന്‍റെ സൂചനയാകാം.
3. ഛര്‍ദ്ദിയും ഓക്കാനവും
ഇടയ്ക്കിടയ്ക്കുള്ള ഛര്‍ദ്ദിയും ഓക്കാനവുമാണ് മറ്റൊരു ലക്ഷണം.
4. അമിത ക്ഷീണം
അമിത ക്ഷീണം പല രോഗങ്ങളുടെയും സൂചനയാണെങ്കിലും കരള്‍ ക്യാന്‍സറിന്‍റെ സൂചനയായും അമിത ക്ഷീണം ഉണ്ടാകാം.
5. ചർമ്മത്തിന്‍റെയും കണ്ണുകളുടെയും മഞ്ഞനിറം
ശരീരത്തിനും കണ്ണിനും മഞ്ഞ നിറം ഉണ്ടാവുന്നത് ചിലപ്പോള്‍ കരളിലുണ്ടാകുന്ന ക്യാന്‍സറിന്‍റെ ലക്ഷണമാകാം.
6. ശരീരത്തില്‍ കാണപ്പെടുന്ന നീര്
ശരീരത്തില്‍ ഉടനീളം കാണപ്പെടുന്ന നീര് ചിലപ്പോള്‍ കരളിലെ അർബുദ്ദത്തിന്‍റെ സൂചനയാകാം.
7. ചര്‍മ്മം ചൊറിയുക
ചര്‍മ്മം അകാരണമായി ചൊറിയുന്നതും നിസാരമായി കാണേണ്ട.
8. ചതവ് അല്ലെങ്കിൽ രക്തസ്രാവം
എളുപ്പത്തിൽ ചതവ് അല്ലെങ്കിൽ രക്തസ്രാവം ഉണ്ടാവുന്നതും ഒരു സൂചനയാകാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.


