ബയോട്ടിൻ, വിറ്റാമിൻ എ, വിറ്റാമിൻ ഡി എന്നിവ അടങ്ങിയ മുട്ട വരണ്ട തലയോട്ടിക്ക് ഈർപ്പം നൽകാനും മുടിയുടെ കേടുപാടുകൾ, കൊഴിച്ചിൽ എന്നിവയിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും.
മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ് മുട്ട. വരണ്ടതും, കേടായതും, ദുർബലവുമായ മുടിക്ക് മുട്ട കൊണ്ടുള്ള ഹെയർ പാക്കുകൾ ഗുണം ചെയ്യും. പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമായ മുട്ട മുടിയെ ശക്തിപ്പെടുത്താനും തിളക്കം നൽകാനും സഹായിക്കും.
മുട്ടയിലെ പ്രോട്ടീൻ മുടിയിഴകൾ നന്നാക്കാനും ശക്തിപ്പെടുത്താനും സഹായിക്കുന്നു. അതുവഴി മുടി പൊട്ടുന്നതും താരനും അകറ്റുന്നു. തലയോട്ടിയിലെ അഴുക്കും മൃതകോശങ്ങളും നീക്കം ചെയ്യാൻ മുട്ടയുടെ വെള്ള സഹായിക്കും. അതുപോലെ താരന് കാരണമാകുന്ന അധിക എണ്ണയും നീക്കം ചെയ്യാൻ സഹായിക്കും. ബയോട്ടിൻ, വിറ്റാമിൻ എ, വിറ്റാമിൻ ഡി എന്നിവ അടങ്ങിയ മുട്ട വരണ്ട തലയോട്ടിക്ക് ഈർപ്പം നൽകാനും മുടിയുടെ കേടുപാടുകൾ, കൊഴിച്ചിൽ എന്നിവയിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും. മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിന് സഹായിക്കുന്ന മുട്ട കൊണ്ടുള്ള ഹെയർ പാക്കുകൾ..
ഒന്ന്
ഒരു മുട്ടയുടെ വെള്ളയും അൽപം ബദാം ഓയിലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക.
രണ്ട്
ഒരു വാഴപ്പഴം അരച്ചതും ഒരു മുട്ടയുടെ വെള്ളയും യോജിപ്പിച്ച് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. 20 മിനുട്ട് നേരം ഈ പാക്ക് തലയിൽ പുരട്ടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
മൂന്ന്
രണ്ട് മുട്ടയുടെ വെള്ളയും അൽപം കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക. ശേഷം ഉണങ്ങി കഴിഞ്ഞാൽ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
മൂന്ന്
രണ്ട് മുട്ടയുടെ വെള്ളയും അൽപം തെെരും യോജിപ്പിച്ച പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ ഷാംപൂ ഉപയോഗിച്ച് കഴുകുക.


