മുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന 'ആൽബുമിൻ' (Albumin) എന്ന പ്രോട്ടീൻ ചർമ്മത്തെ മുറുക്കമുള്ളതാക്കാനും, ചർമ്മത്തിലെ സുഷിരങ്ങൾ ചുരുക്കി ബ്ലാക്ക്‌ഹെഡ്‌സുകൾ (blackheads) ഉണ്ടാകുന്നത് കുറയ്ക്കാനും സഹായിക്കുന്നു.
ചർമ്മത്തിന് അത്ഭുതകരമായ ഗുണങ്ങൾ നൽകാൻ കഴിയുന്ന ഒന്നാണ് മുട്ടയുടെ വെള്ള. മൃദുവായതും തിളക്കമുള്ളതും പോഷകസമൃദ്ധവുമായ ചർമ്മം ആഗ്രഹിക്കുന്നുവെങ്കിൽ മുട്ടയുടെ വെള്ള വലിയ തോതിൽ സഹായിക്കും. ചർമ്മത്തിന്റെ ആരോഗ്യം സ്വാഭാവികമായി മെച്ചപ്പെടുത്താൻ സഹായിക്കുന്ന അവശ്യ പോഷകങ്ങളും ധാതുക്കളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന 'ആൽബുമിൻ' (Albumin) എന്ന പ്രോട്ടീൻ ചർമ്മത്തെ മുറുക്കമുള്ളതാക്കാനും, ചർമ്മത്തിലെ സുഷിരങ്ങൾ ചുരുക്കി ബ്ലാക്ക്‌ഹെഡ്‌സുകൾ (blackheads) ഉണ്ടാകുന്നത് കുറയ്ക്കാനും സഹായിക്കുന്നു. തിളക്കമുള്ള ചർമ്മം ലഭിക്കുന്നതിനായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന മുട്ടയുടെ വെള്ള കൊണ്ടുള്ള ഫേസ് മാസ്കുകൾ പരിചയപ്പെടാം.
ഒന്ന്
ഒരു മുട്ടയുടെ വെള്ളയും അൽപം നാരങ്ങ നീരും ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. എണ്ണമയമുള്ള ചർമ്മത്തിന് ഈ ഫേസ് മാസ്ക് വളരെ അനുയോജ്യമാണ്. മികച്ച ഫലം ലഭിക്കുന്നതിനായി ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ ഫേസ് മാസ്ക് ഉപയോഗിക്കാവുന്നതാണ്.
രണ്ട്
മുട്ടയുടെ വെള്ള നന്നായി അടിച്ചെടുത്ത ശേഷം അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റ് നേരം വയ്ക്കുക. ശേഷം സാധാരണ വെള്ളത്തിൽ മുഖം കഴുകുക. ചർമ്മത്തിന് ഈർപ്പവും ഉന്മേഷവും മൃദുലതയും ലഭിക്കുന്നതിനായി ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
മൂന്ന്
രണ്ട് സ്പൂൺ ഓട്സ് പൊടിച്ചും മുട്ടയുടെ വെള്ളയും യോജിപ്പിച്ച് മുഖത്തിടുക. ഈ പാക്ക് ചർമ്മത്തെ സംരക്ഷിക്കാനും വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്നു.


