ഉയർന്ന അളവിൽ നാരുകളും പ്രോട്ടീനും അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ കിഡ്നി ബീൻസ് മികച്ചതാണ്. രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും നിയന്ത്രിക്കാൻ സഹായിക്കുന്ന സംയുക്തങ്ങളും അവയിൽ അടങ്ങിയിട്ടുണ്ട്.  

നാരുകൾ അടങ്ങിയ വിഭവങ്ങൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. നിരവധി ജീവിതശൈലീ രോഗങ്ങൾ തടയുന്നതിന് നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കുന്നു. ശരീരത്തിന്റെ ശരിയായ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ പോഷകങ്ങൾ നാരുകളിലൂടെ ലഭിക്കുന്നു. മലബന്ധം ഒഴിവാക്കുന്നത് മുതൽ അധിക കിലോ കുറയ്ക്കാൻ നിങ്ങളെ സഹായിക്കുന്നതുവരെ, ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ നാരുകൾ വളരെയധികം സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഫെെബർ അടങ്ങിയ ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

ഒന്ന്

ഉയർന്ന അളവിൽ നാരുകളും പ്രോട്ടീനും അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ കിഡ്നി ബീൻസ് മികച്ചതാണ്. രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും നിയന്ത്രിക്കാൻ സഹായിക്കുന്ന സംയുക്തങ്ങളും അവയിൽ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.

രണ്ട്

ബീറ്റാ-ഗ്ലൂക്കൻ പോലുള്ള ലയിക്കുന്ന നാരുകളാൽ സമ്പന്നമായ ഓട്സ് കൊളസ്ട്രോൾ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും സഹായിക്കുന്നു.

മൂന്ന്

റാസ്ബെറി, ബ്ലൂബെറി തുടങ്ങിയ പഴങ്ങളിൽ നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ എളുപ്പമാക്കുന്നു. ഉയർന്ന നാരുകളും വെള്ളവും അടങ്ങിയതിനാൽ വയറു നിറയാൻ സഹായിക്കുന്നു. കൂടാതെ മെറ്റബോളിസം വർദ്ധിപ്പിക്കാനും വീക്കം കുറയ്ക്കാനും കഴിയുന്ന ആന്റിഓക്‌സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും കൊണ്ട് സമ്പുഷ്ടമാണ് ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി എന്നിവ.

നാല്

പാലക്ക് ചീരയിൽ കലോറി കുറവാണ്. സാലഡുകൾ, സ്മൂത്തികൾ എന്നിവയിൽ ചേർത്ത് കഴിക്കാവുന്നതാണ്. വളരെ കുറഞ്ഞ കലോറിയും ഉയർന്ന നാരുകളുമുള്ള ഭക്ഷണമായതിനാൽ പാലക്ക് ചീര ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു.

അഞ്ച്

ആപ്പിൾ, പിയർ, പേരയ്ക്ക എന്നിവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സഹായിക്കും.

ആറ്

ബ്രോക്കോളി പോഷകസമൃദ്ധവും കലോറി കുറഞ്ഞതുമായ പച്ചക്കറിയാണ്. ഉയർന്ന നാരുകളും വെള്ളവും ഇതിൽ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു.