ക്യാൻസറിനെതിരെ പ്രവർത്തിക്കുന്ന മികച്ചൊരു ഭക്ഷണമാണ് ബ്രൊക്കോളി. സൾഫോറാഫെയ്ൻ എന്ന സംയുക്തമാണ് ഇതിന് സഹായിക്കുന്നത്.
അസാധാരണമായ കോശങ്ങൾ നിയന്ത്രണാതീതമായി വളരുകയും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നതാണ് ക്യാൻസർ. ക്യാൻസറിനെ പ്രതിരോധിക്കുന്നതിൽ ഭക്ഷണത്തിന് പ്രധാന പങ്കാണ് ഉള്ളതെന്ന് പഠനങ്ങൾ പറയുന്നത്. ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് കഴിക്കേണ്ട മൂന്ന് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ബ്രൊക്കോളി
ക്യാൻസറിനെതിരെ പ്രവർത്തിക്കുന്ന മികച്ചൊരു ഭക്ഷണമാണ് ബ്രൊക്കോളി. സൾഫോറാഫെയ്ൻ എന്ന സംയുക്തമാണ് ഇതിന് സഹായിക്കുന്നത്. ഈ പ്രകൃതിദത്ത പദാർത്ഥം ശരീരത്തെ മോശം കോശങ്ങളെ നശിപ്പിക്കാൻ സഹായിക്കുക മാത്രമല്ല കാൻസറുമായും മറ്റ് ദീർഘകാല രോഗങ്ങളുമായും ബന്ധപ്പെട്ട വീക്കം തടയുന്നതിനും സഹായകമാണ്.
ബ്രൊക്കോളി വേവിച്ച് അൽപം ഒലീവ് ഓയിലോ വെളിച്ചെണ്ണയോ ചേർത്ത് കഴിക്കുന്നത് ഏറെ നല്ലതാണ്. അമിതമായി വേവിക്കുകയോ വറുക്കുകയോ ചെയ്യരുത്. കാരണം അത് പോഷകങ്ങളെ നശിപ്പിച്ചേക്കാം. ബ്രൊക്കോളി സൂപ്പായി കഴിക്കുന്നതും ഏറെ നല്ലതാണ്.
ബ്ലൂബെറി
മറ്റൊരു ഭക്ഷണമാണ് ബ്ലൂബെറി. ബ്ലൂബെറി ചെറുതാണെങ്കിലും അവയിൽ ആന്റിഓക്‌സിഡന്റുകളും ഫ്ലേവനോയ്ഡുകളും അടങ്ങിയിരിക്കുന്നു. അവ ശരീരത്തെ കോശതലത്തിൽ സംരക്ഷിക്കുന്നു.ഇതിലെ സംയുക്തങ്ങൾ വീക്കം കുറയ്ക്കുന്നതിനും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും സഹായകമാണ്.
തക്കാളി
ക്യാൻസറിനെതിരെ പോരാടുന്നതിന് ഏറ്റവും ഫലപ്രദമായ മറ്റൊരു ഭക്ഷണമാണ് തക്കാളി. പ്രോസ്റ്റേറ്റ്, ശ്വാസകോശ അർബുദം ഉൾപ്പെടെ നിരവധി ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുന്നതായി ബന്ധപ്പെട്ടിരിക്കുന്നു. പ്രകൃതിദത്ത ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ ഇതിൽ അടങ്ങിയിട്ടുണ്ട്.
അതിനാൽ ബ്രൊക്കോളി, ബ്ലൂബെറി, തക്കാളി എന്നിവ നിങ്ങളുടെ ദെെനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇതിലെ വിലയേറിയ പോഷകങ്ങളും ഗുണകരമായ സംയുക്തങ്ങളും മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.


