വീട്ടിൽ തന്നെ പാകം ചെയ്ത ആരോഗ്യകരമായ ഭക്ഷണത്തിലൂടെയും പതിവ് വ്യായാമത്തിലൂടെയുമാണ് ഭാരം കുറച്ചതെന്ന് കോപാൽ അഗർവാൾ പറയുന്നു. ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കാൻ ഇപ്പോൾ സാധിക്കുന്നതായും അവർ വീഡിയോയിൽ പറയുന്നു.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇരുപത്തിനാലുകാരിയായ കോപാൽ അഗർവാളിന്റെ വെയ്റ്റ് ലോസ് പ്ലാൻ നിങ്ങൾക്ക് ഏറെ ഉപയോഗപ്രദമാകും. 39 കിലോയാണ് കോപാൽ കുറച്ചത്. 101 കിലോയിൽ നിന്ന് 62 കിലോയിലേക്ക് എത്താൻ സഹായിച്ച ഡയറ്റ് പ്ലാനിനെ കുറിച്ച് കോപാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
വീട്ടിൽ തന്നെ പാകം ചെയ്ത ആരോഗ്യകരമായ ഭക്ഷണത്തിലൂടെയും പതിവ് വ്യായാമത്തിലൂടെയുമാണ് ഭാരം കുറച്ചതെന്ന് അവർ പറയുന്നു. ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കാൻ ഇപ്പോൾ സാധിക്കുന്നതായും അവർ വീഡിയോയിൽ പറയുന്നു. വണ്ണം ഉണ്ടായിരുന്ന സമയത്ത് ആത്മവിശ്വാസം കുറഞ്ഞിരുന്നു. ശരീരഭാരം കുറയുന്നത് തന്റെ ശാരീരിക ആരോഗ്യം മാത്രമല്ല, മാനസികാരോഗ്യവും ആത്മാഭിമാനവും മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് അവർ പറയുന്നു.
കോപാൽ പിന്തുടർന്നിരുന്ന ഡയറ്റ് പ്ലാൻ
ബ്രേക്ക് ഫാസ്റ്റ് ( ഈ മൂന്നിൽ ഏതെങ്കിലും ഒന്ന്)
ഒന്നെങ്കിൽ അഞ്ച് മുട്ടയുടെ വെള്ളയും ഒരു റൊട്ടിയും
1 ബൗൾ അവലും 2 കഷ്ണം പനീറും
തൈര് പഴങ്ങൾ ചേർത്ത് കഴിക്കുക.
11 മണി സമയം ( ഇതിൽ ഏതെങ്കിലും ഒന്ന്)
ഒരു ബൗൾ തണ്ണിമത്തൻ അല്ലെങ്കിൽ സ്ട്രോബെറി
കരിക്കിൻ വെള്ളം
ഉച്ചഭക്ഷണം ( ഇതിൽ ഏതെങ്കിലും ഒന്ന്)
100 ഗ്രാം ചിക്കൻ, വിവിധ ഇലക്കറികൾ
പച്ചക്കറികൾക്കൊപ്പം പനീർ ബുർജി
വെെകിട്ട് 4 മണിക്ക് 1 കപ്പ് ഗ്രീൻ ടീ
അത്താഴത്തിന് (ഇതിൽ ഏതെങ്കിലും ഒന്ന്)
പനീർ അൽപം പച്ചക്കറികൾ ചേർത്ത് കഴിക്കുക
100 ഗ്രാം ചിക്കൻ സാലഡ്
ശ്രദ്ധിച്ചിരുന്ന ചില കാര്യങ്ങൾ
1. ദിവസവും രാവിലെ നേരത്തെ എഴുന്നേൽക്കുകയും നേരത്തെ ഉറങ്ങുകയും ചെയ്യുക.
2. ദിവസവും ചൂടുവെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുക. എല്ലാ ദിവസവും കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളം കുടിക്കുന്നത് ശീലമാക്കുക.
3. ദിവസവും കുറഞ്ഞത് 10,000 ചുവടുകൾ നടക്കുക ചെയ്തിരുന്നു.
4. പഞ്ചസാരയും ജങ്ക് ഫുഡും പൂർണ്ണമായും ഒഴിവാക്കുകയും വീട്ടിൽ പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുകയും ചെയ്യുക.


