Asianet News MalayalamAsianet News Malayalam

ഓട്ടിസം ബാധിച്ച കുട്ടികളുടെ അമ്മമാരിൽ 50 ശതമാനം പേർ വിഷാദരോഗം അനുഭവിക്കുന്നു: പഠനം

' അമ്മമാരുടെ ഉയർന്ന തലത്തിലുള്ള വിഷാദം കുട്ടികളുടെ പെരുമാറ്റ പ്രശ്‌നങ്ങൾ കാലക്രമേണ വർദ്ധിക്കുമെന്ന് ഞങ്ങൾ കണ്ടെത്തി. ഓട്ടിസം ബാധിച്ച കുട്ടിയുള്ള കുടുംബങ്ങളിൽ പോലും...' -  യുസിഎസ്‌എഫ് അസിസ്റ്റന്റ് പ്രൊഫസർ ഡാനിയേൽ റൂബിനോവ് പറഞ്ഞു. 

Half of the mothers of autistic children suffer from depression Study
Author
First Published Aug 28, 2022, 4:37 PM IST

ഓട്ടിസം ബാധിച്ച കുട്ടികളുടെ അമ്മമാരിൽ 50% പേർക്ക് വിഷാദരോഗം അനുഭവിക്കുന്നതായി പഠനം. 18 മാസത്തിനിടെ നടത്തിയ ഒരു സമീപകാല സർവേയിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD) ഉള്ള കുട്ടികളുടെ അമ്മമാരിൽ ഏകദേശം 50% പേർക്ക് വിഷാദ രോഗലക്ഷണങ്ങൾ പ്രകടമായതായി ​ഗവേഷകർ പറയുന്നു. 
കൂടാതെ, വിഷാദരോഗികളായ രക്ഷിതാക്കൾ കുട്ടികളിൽ മാനസികാരോഗ്യവും പെരുമാറ്റ പ്രശ്നങ്ങളും വികസിപ്പിക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് മുൻ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. 

അമ്മമാരുടെ ഉയർന്ന തലത്തിലുള്ള വിഷാദം കുട്ടികളുടെ പെരുമാറ്റ പ്രശ്‌നങ്ങൾ കാലക്രമേണ വർദ്ധിക്കുമെന്ന് ഞങ്ങൾ കണ്ടെത്തി. ഓട്ടിസം ബാധിച്ച കുട്ടിയുള്ള കുടുംബങ്ങളിൽ പോലും...-  യുസിഎസ്‌എഫ് അസിസ്റ്റന്റ് പ്രൊഫസർ ഡാനിയേൽ റൂബിനോവ് പറഞ്ഞു. 

കൂടുതൽ വിഷാദരോഗമുള്ള അമ്മമാർക്ക് വേഗത്തിലുള്ള വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ ഉണ്ടെന്ന് ഈ സാമ്പിളിൽ ഞങ്ങൾ കണ്ടെത്തി. അവരുടെ വിഷാദം അവരുടെ കുട്ടിയെ എങ്ങനെ ബാധിച്ചുവെന്നും തിരിച്ചും അറിയാൻ ഞങ്ങൾ ആഗ്രഹിച്ചുയെന്ന് ഡാനിയേൽ പറഞ്ഞു.  മാതൃ വിഷാദം കുട്ടികളുടെ രോഗലക്ഷണങ്ങൾ വഷളാക്കുന്നില്ല എന്ന കണ്ടെത്തൽ എഎസ്‌ഡി ഉള്ള കുട്ടികളുടെ അമ്മമാർക്ക് വളരെ പ്രധാനമാണ്. കാരണം കുട്ടികളുടെ രോഗനിർണയത്തെയും പെരുമാറ്റ പ്രശ്‌നങ്ങളെയും കുറിച്ച് പല അമ്മമാർക്കും തോന്നുന്ന കുറ്റബോധം ലഘൂകരിക്കാൻ ഇത് സഹായിക്കുന്നു,” റൂബിനോവ് പറഞ്ഞു.

എഎസ്‌ഡി കുട്ടികളുടെ മാതാപിതാക്കൾക്കിടയിൽ സ്വയം കുറ്റപ്പെടുത്തലും കുറ്റബോധവും സാധാരണമാണെന്നും മുൻ നടത്തിയ ഗവേഷണങ്ങൾ കാണിക്കുന്നു. അമ്മമാരിൽ പകുതി പേർക്ക് ഓട്ടിസം ബാധിച്ച കുട്ടികളും ബാക്കി പകുതിയിൽ ന്യൂറോടൈപ്പിക് കുട്ടികളും ഉണ്ടായിരുന്നു. പഠനത്തിലെ കുട്ടികൾ രണ്ട് മുതൽ പതിനാറ് വയസ്സ് വരെ പ്രായമുള്ളവരാണ്. ഭൂരിഭാഗവും (75%) പ്രാഥമിക സ്കൂൾ പ്രായമോ അതിൽ താഴെയോ ആണ്. മുമ്പത്തെ ഗവേഷണങ്ങൾ അമ്മയുടെ വിഷാദവും കുട്ടികളുടെ പെരുമാറ്റ പ്രശ്നങ്ങളും തമ്മിലുള്ള ബന്ധങ്ങൾ കണ്ടെത്തി. 

കുട്ടിക്ക് ഓട്ടിസം ഉള്ളത് പോലെയുള്ള ഉയർന്ന സമ്മർദ്ദമുള്ള കുടുംബ വ്യവസ്ഥയിൽ അമ്മയുടെയും കുട്ടികളുടെയും മാനസികാരോഗ്യം തമ്മിലുള്ള ബന്ധം വ്യത്യസ്തമാണോ എന്ന് കാണാൻ ഞങ്ങൾ ആഗ്രഹിച്ചു. ഓട്ടിസം ബാധിച്ച കുട്ടികളുള്ള കുടുംബങ്ങൾ ഉയർന്ന തലത്തിലുള്ള സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്ന് പഠനം കണ്ടെത്തിയതായി ​ഗവേഷകർ പറഞ്ഞു.

അറിയാം അവഗണിക്കാൻ പാടില്ലാത്ത വൃക്കരോഗത്തിന്‍റെ ലക്ഷണങ്ങള്‍...

 

Follow Us:
Download App:
  • android
  • ios