നേരത്തെ ഭക്ഷണം കഴിക്കുന്നത് ടെെപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. ‌‌ പ്രീ ഡയബറ്റിസിൽ നിന്ന് പ്രമേഹത്തിലേക്കുള്ള സാധ്യത കുറയ്ക്കാൻ ഇതിന് കഴിയുമെന്ന് വിദ​ഗ്ധർ പറയുന്നു. 

അത്താഴം എപ്പോഴും നേരത്തെ കഴിക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലതെന്ന് ഡോക്ടർമാർ പറയുന്നു. അത്താഴം എപ്പോഴും കിടക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പെങ്കിലും കഴിക്കണമെന്ന് വിദ​ഗ്ധർ പറയുന്നു. നേരത്തെ അത്താഴം കഴിക്കുന്നത് ചില രോ​ഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കും.

ഒന്ന്

നേരത്തെ ഭക്ഷണം കഴിക്കുന്നത് ടെെപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. ‌‌ പ്രീ ഡയബറ്റിസിൽ നിന്ന് പ്രമേഹത്തിലേക്കുള്ള സാധ്യത കുറയ്ക്കാൻ ഇതിന് കഴിയുമെന്ന് വിദ​ഗ്ധർ പറയുന്നു.

രണ്ട്

മറ്റൊന്ന് നേരത്തെ ഭക്ഷണം കഴിക്കുന്നത് അമിതവണ്ണത്തിനും പൊണ്ണത്തടിയ്ക്കുമുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. വൈകി ഭക്ഷണം കഴിക്കുന്നത് ഉയർന്ന കലോറി ഉപഭോഗവുമായും മോശം ഭക്ഷണ കഴിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനങ്ങൾ പറയുന്നു. ഉറക്കസമയം 2-3 മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കുന്നത് ഇത് ഭാരം നിയന്ത്രിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും.

മൂന്ന്

രാത്രിയിൽ അത്താഴം നേരത്തെ കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു. ഹൃദയാരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പുകളുമായി സംയോജിപ്പിക്കുമ്പോൾ ദീർഘകാല സിവിഡി അപകടസാധ്യത കുറയ്ക്കാൻ നേരത്തെയുള്ള അത്താഴങ്ങൾ സഹായിച്ചേക്കാമെന്ന് സൂചിപ്പിക്കുന്നു.

നാല്

രാത്രിയിൽ ലഘുഭക്ഷണം കഴിക്കുന്നതും ഭക്ഷണം നേരത്തെ കഴിക്കുന്നതും കരൾ രോ​ഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു. ഫാറ്റി ലിവർ. ലിവർ സിറോസിസിലേക്കുള്ള സാധ്യത കുറയ്ക്കും.

അഞ്ച്

നേരത്തെ ഭക്ഷണം കഴിക്കുന്നത് ചിലതരം ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ആറ്

രാത്രിയിൽ അത്താഴം നേരത്തെ കഴിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക ചെയ്യുന്നു. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.