Asianet News MalayalamAsianet News Malayalam

ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ശീലമാക്കൂ, ​​ഗുണങ്ങൾ പലതാണ്

പതിവായി നട്സ് കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കുന്നതിന് സ​ഹായിക്കുന്നതായി ടിഎച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ​ഗവേഷകർ പറയുന്നു. നട്‌സ് ദിവസവും ചെറിയ അളവിൽ നട്‌സ് കഴിക്കുന്നത് വിഷാദരോഗസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. 
 

health benefits of eating nuts daily
Author
First Published Nov 30, 2023, 2:40 PM IST

നട്സുകൾ പൊതുവേ ആരോ​ഗ്യത്തിന് നല്ലതാണെന്ന് നമ്മുക്കറിയാം. ബദാം, ഹസൽനട്ട്, പൈൻ നട്‌സ് എന്നിവയിൽ ആൽഫ-ടോക്കോഫെറോൾ അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള വിറ്റാമിൻ ഇയും നട്സിൽ അടങ്ങിയിട്ടുണ്ട്.

ആൽഫ-ടോക്കോഫെറോളിനേക്കാൾ ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ കാൻസർ കോശങ്ങളുടെ വളർച്ചയെ തടയാൻ സഹായിക്കുന്നു. വാൽനട്ട്, പിസ്ത, പെക്കൻസ് എന്നിവയിൽ കാണപ്പെടുന്ന വിറ്റാമിൻ ഇ കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുമെന്ന് മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ കണ്ടെത്തി. 

പതിവായി നട്സ് കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കുന്നതിന് സ​ഹായിക്കുന്നതായി ടിഎച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ​ഗവേഷകർ പറയുന്നു. നട്‌സ് ദിവസവും ചെറിയ അളവിൽ നട്‌സ് കഴിക്കുന്നത് വിഷാദരോഗസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. 

മാനസികാരോഗ്യത്തെ സഹായിക്കുന്ന പോഷകങ്ങൾ നട്‌സിൽ അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ധർ പറയുന്നു. പ്രതിദിനം 30 ഗ്രാം അല്ലെങ്കിൽ ഒരു പിടി നട്‌സ് കഴിക്കുന്നത് വിഷാദരോഗത്തിനുള്ള സാധ്യത 17 ശതമാനം കുറയ്ക്കുമെന്ന് ക്ലിനിക്കൽ ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഉയർന്ന രക്തസമ്മർദ്ദം, ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) അല്ലെങ്കിൽ ചീത്ത കൊളസ്‌ട്രോളിന്റെ അളവ്, ട്രൈഗ്ലിസറൈഡിന്റെ അളവ് തുടങ്ങിയ ഹൃദ്രോഗത്തിനുള്ള മറ്റ് അപകട ഘടകങ്ങളും നട്സ് കഴിക്കുന്നത് കുറയ്ക്കാൻ സഹായിക്കും.

പിസ്തയിൽ പ്രോട്ടീൻ പോലുള്ള പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അതേസമയം കലോറിയും കൊഴുപ്പും കുറവാണ്. പിസ്ത പതിവായി കഴിക്കുന്നത് ഹൃദ്രോഗത്തിനുള്ള പ്രധാന അപകട ഘടകമായ പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.

സമ്മർദ്ദത്തെ തുടർന്ന് ഉണ്ടാകുന്ന ദഹനപ്രശ്നങ്ങൾ ; ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം

 

Latest Videos
Follow Us:
Download App:
  • android
  • ios