ദിവസം മുഴുവനും വെറുതെ ഇരിക്കുന്നതും ശരീരത്തിന് മതിയായ ആയാസം ലഭിക്കാതെ ഇരിക്കുന്നതും രാത്രി ഉറക്കം വരുന്നതിന് തടസ്സമാകുന്നു. ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.
രാത്രി ശരിയായ രീതിയിൽ ഉറക്കം ലഭിക്കാതെ രാവിലെ എഴുന്നേൽക്കേണ്ടി വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. കണ്ണടച്ച് കിടന്നാലും ഉറക്കം വരുന്നില്ലേ. സ്‌ട്രെസ് കൊണ്ട് മാത്രമല്ല, നമ്മുടെ ദിനചര്യകളും രാത്രിയുള്ള ഉറക്കത്തിന് തടസ്സമാകുന്നു. നല്ല ഉറക്കം ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ട 4 കാര്യങ്ങൾ ഇതാണ്.
1.വ്യായാമം വേണം
ശരീരത്തിന് വ്യായാമം ലഭിച്ചാൽ മാത്രമേ നല്ല രീതിയിൽ ഉറക്കം നിങ്ങൾക്ക് ലഭിക്കുകയുള്ളൂ. ഒരു ദിവസം മുഴുവനും വെറുതെ ഇരിക്കുന്നതും ശരീരത്തിന് മതിയായ ആയാസം ലഭിക്കാതെ ഇരിക്കുന്നതും രാത്രി ഉറക്കം വരുന്നതിന് തടസ്സമാകുന്നു. അതിനാൽ തന്നെ പകൽ സമയങ്ങളിൽ എന്തെങ്കിലും ജോലികൾ ചെയ്യുകയും ശരീരത്തിന് വ്യായാമം നൽകുകയും ചെയ്യേണ്ടതുണ്ട്.
2. വെളിച്ചം നിയന്ത്രിക്കാം
രാത്രി ആയിക്കഴിഞ്ഞാൽ വീടിനുള്ളിൽ പ്രകാശം കൂടിയ വെളിച്ചം ഉപയോഗിക്കുന്നത് ഒഴിവാക്കണം. വെളിച്ചവും ഉറക്കത്തെ ബാധിക്കുന്നു. പ്രകാശം കൂടിയ വെളിച്ചം ഉപയോഗിക്കുമ്പോൾ അത് പകൽ സമയമാണെന്ന് നിങ്ങളുടെ തലച്ചോർ തെറ്റിദ്ധരിക്കുകയും മെലാടോണിൻ പുറത്തുവിടുന്നതിനെ മന്ദഗതിയിലാക്കുകയും ചെയ്യും. രാത്രിസമയങ്ങളിൽ പ്രകാശം കുറഞ്ഞ വെളിച്ചം ഉപയോഗിക്കുന്നതാണ് നല്ലത്.
4. സ്ക്രീൻ ടൈം കുറയ്ക്കാം
ഫോൺ, ലാപ്ടോപ്പ്, ടിവി തുടങ്ങിയവ ഉറക്കത്തിന് തടസ്സമുണ്ടാക്കുന്നവയാണ്. പ്രത്യേകിച്ചും ഉറങ്ങുന്നതിന് മുമ്പ് ഫോൺ സ്ക്രീൻ നോക്കുന്നത് ഒഴിവാക്കണം. കുറച്ച് സമയം നോക്കുന്നതുപോലും ഉറക്കത്തെ നന്നായി ബാധിക്കുന്നു.
5. ഭക്ഷണം കഴിക്കാം
നേരത്തെ ഭക്ഷണം കഴിക്കുന്നത് ഒരു ശീലമാക്കാം. ഇത് നല്ല ഉറക്കം കിട്ടാൻ നിങ്ങളെ സഹായിക്കുന്നു. അതേസമയം ഉറങ്ങുന്നതിന് മുമ്പായി ഭക്ഷണം കഴിക്കുന്നത് പൂർണമായും ഒഴിവാക്കണം. ഇത് നല്ല ഉറക്കം ലഭിക്കുന്നതിന് തടസ്സമാകുന്നു.
