സമാധാനപരമായ രീതിയിൽ കാര്യങ്ങളെ സമീപിക്കാനും കുട്ടികൾക്ക് നല്ല രീതിയിലുള്ള ആത്മവിശ്വാസം നൽകേണ്ടതും വളരെ പ്രധാനമാണ്. എങ്കിൽ മാത്രമേ അവർ സന്തുഷ്ടരായിരിക്കുകയുള്ളു. മാതാപിതാക്കൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
കുട്ടികളും കുടുംബവുമൊക്കെയായി വീടിനുള്ളിൽ സന്തുഷ്ടരായി കഴിയാനാണ് എല്ലാവർക്കും ഇഷ്ടം. എന്നാൽ കുട്ടികൾ എന്നും സന്തോഷം ഉള്ളവരായിരിക്കാനും സുരക്ഷിതരായിരിക്കാനും ശരിക്കും മാതാപിതാക്കൾ ചെയ്യേണ്ടത് ഇതാണ്. പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
1.സ്വഭാവത്തെ അടിസ്ഥാനമാക്കി സ്നേഹിക്കരുത്
കുട്ടികളെ സ്നേഹിക്കുന്നത് ഒരിക്കലും അവരുടെ സ്വഭാവം അടിസ്ഥാനമാക്കി ആവരുത്. അവർ നമ്മളോട് എങ്ങനെ പെരുമാറിയാലും തിരിച്ചു കൊടുക്കുന്ന സ്നേഹത്തിൽ ഒരു കുറവും ഉണ്ടാവാൻ പാടില്ല. സ്നേഹം അപരിമിതമാണെന്നും അത് സ്വഭാവത്തെ അടിസ്ഥാനമാക്കിയല്ല ഉണ്ടാവുന്നതെന്നും അവർക്ക് മനസിലാകണം. വൈകാരിക സുരക്ഷ അവരെ കാര്യങ്ങൾ തുറന്ന് പറയാനും, തെറ്റുകൾ സംഭവിക്കുന്നത് കുറ്റമല്ലെന്നും തിരിച്ചറിയാൻ പഠിപ്പിക്കും.
2. സമാധാന അന്തരീക്ഷം ഉണ്ടാവണം
കുട്ടികളുടെ ഭാഗത്ത് നിന്നും എന്തുതരം തെറ്റുകൾ സംഭവിച്ചാലും അതിനെ സമാധാനത്തോടെ കൈകാര്യം ചെയ്യാൻ പഠിക്കണം. സ്നേഹത്തോടെ ചോദിക്കുന്നതിന് പകരം ദേഷ്യത്തോടെ അവരോട് സംസാരിക്കുന്നത് ഒഴിവാക്കാം. ഇത് കുട്ടികളിൽ സമ്മർദ്ദം ഉണ്ടാവുന്നതിനെ തടയുന്നു.
3. വൈകാരികമായി ശക്തരാക്കണം
വൈകാരികമായി കുട്ടികളെ ശക്തരാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അതിനെ സമാധനപരമായ രീതിയിൽ പരിഹരിക്കാൻ ശ്രമിക്കണം. ദേഷ്യത്തോടെയും സമാധാനമില്ലാത്ത രീതിയിലും കാര്യങ്ങളെ സമീപിക്കുന്നത് കുട്ടികളിൽ സമ്മർദ്ദം ഉണ്ടാക്കുന്നു.
4. പ്രചോദനം നൽകാം
കുട്ടികൾ ചെയ്യുന്ന ചെറുതും വലുതുമായ കാര്യങ്ങൾക്ക് എപ്പോഴും പിന്തുണ നൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ഇത് കുട്ടികൾക്ക് കൂടുതൽ പ്രചോദനം നൽകുകയും ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.


