ഹൃദ്രോഗം, ഡിമെൻഷ്യ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയാണ് ഇംഗ്ലണ്ടിലും വെയിൽസിലുമായി കൊവിഡ് മൂലം മരിച്ചവരിൽ മിക്കവരെയും ബാധിച്ചിരുന്ന ആരോഗ്യപ്രശ്നങ്ങളെന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് നിന്നുള്ള പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. അതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഹൃദ്രോഗമാണെന്നാണ് ഒഎൻ‌എസ് പുറത്ത് വിട്ട ഡാറ്റയിൽ പറയുന്നത്.

കൊവിഡ് ബാധിച്ച് മരിച്ച 4,000 ത്തോളം പേരുടെ വിവരങ്ങൾ ഒഎൻ‌എസ് പരിശോധിച്ചു. പ്രായവും ലിംഗഭേദവും അനുസരിച്ച് മരണനിരക്കിലെ വ്യത്യാസങ്ങളും ഒഎൻ‌എസ് പരിശോധിച്ചു. സ്ത്രീകളെക്കാൾ പുരുഷന്മാരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചവരിൽ കൂടുതല്ലെന്നും ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്ത് വിട്ട ഡാറ്റയിൽ പറയുന്നു. മരിച്ചവരിൽ 50 നും 64 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിൽ 10 ശതമാനം വരെ ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരായിരുന്നുവെന്ന് ​ഡാറ്റയിൽ പറയുന്നു.  

കൊവിഡ് രോഗികള്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നുവെന്ന് ഡോക്ടര്‍; 'റെംഡെസിവിര്‍' ഫലപ്രദമെന്ന് റിപ്പോര്...

ഈ കണ്ടെത്തൽ കുറച്ച് ആളുകളെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് കൂടുതൽ മനസിലാക്കാൻ കൂടുതൽ ഡാറ്റയും ഗവേഷണവും ആവശ്യമാണ്. കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞ 90 വയസ്സിനും അതിനുമുകളിലും പ്രായമുള്ള നാല് ശതമാനം സ്ത്രീകളെ ​ഹൃദ്രോ​ഗവും മറ്റ് ആരോ​ഗ്യപ്രശ്നങ്ങളും അലട്ടിയിരുന്നതായും ഒഎൻ‌എസിലെ ആരോഗ്യ വിശകലന വിഭാഗം മേധാവി നിക്ക് സ്ട്രൈപ്പിൽ പറയുന്നു.

കൊവിഡ് 19; കുഷ്ഠരോഗത്തിന് നല്‍കിവരുന്ന വാക്‌സിനില്‍ പരീക്ഷണങ്ങളുമായി ഗവേഷകര്‍...

കൊവിഡ് -19 ബാധിച്ച് മരണമടഞ്ഞവരിലും വൈറസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിലും ഹൃദയ സംബന്ധമായ അസുഖങ്ങളും രക്തചംക്രമണ രോഗങ്ങളും ഉള്ളവരായിരുന്നുവെന്ന് നിക്ക് പറയുന്നു. ഹൃദ്രോ​ഗം, രക്തചംക്രമണത്തെ ബാധിക്കുന്ന രോ​ഗങ്ങളുള്ള ആളുകൾ കൂടുതൽ ജാഗ്രത പാലിക്കുകയും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിന് നിലവിലെ സർക്കാർ ഉപദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്ന്  ബിഎച്ച്എഫ് അസോസിയേറ്റ് മെഡിക്കൽ ഡയറക്ടറും കൺസൾട്ടന്റ് കാർഡിയോളജിസ്റ്റുമായ ഡോ. സോന്യ ബാബു-നാരായണൻ പറയുന്നു.