ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. മുട്ടുവേദന

മുട്ടുവേദന, മുട്ടില്‍ നീര്, സന്ധിവേദന തുടങ്ങിയ യൂറിക് ആസിഡ് കൂടിയതിന്‍റെ സൂചനയാകാം.

2. സന്ധികളില്‍ ചുവന്ന നിറത്തില്‍ തടിപ്പും നീരും

ചില സന്ധികളില്‍ ചുവന്ന നിറത്തോട് കൂടിയ തടിപ്പ്, നീര്, സൂചി കുത്തുന്നത് പോലുള്ള വേദന, മരവിപ്പ് തുടങ്ങിയവയും ഇതുമൂലം കണ്ടേക്കാം.

3. കാലുകളുടെ പത്തിയില്‍ പുകച്ചിലും വേദനയും

കാലുകളുടെ പത്തിക്ക് വല്ലാത്ത പുകച്ചിലും നീറ്റലും വേദനയും, കാലുകള്‍ക്ക് തീ പിടിച്ച പോലുള്ള അവസ്ഥ, കാലില്‍ മരവിപ്പ് തുടങ്ങിയവ ഉണ്ടാകുന്നതും ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ സൂചനയാകാം. വിരൽ അനക്കാൻ പറ്റാത്ത അവസ്ഥയും ഇതുമൂലം ഉണ്ടാകാം.

4. നടക്കാന്‍ ബുദ്ധിമുട്ട്

ശരീരത്തില്‍ യൂറിക് ആസിഡ് കൂടുമ്പോള്‍ മുട്ടുവേദനയും സന്ധിവേദനയുമൊക്കെ ഉണ്ടാവുകയും ഇതുമൂലം നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യാം.

5. നടുവേദന

യൂറിക്‌ ആസിഡ്‌ പരലുകള്‍ നട്ടെല്ലില്‍ അടിയുന്നത്‌ കടുത്ത നടുവേദനയ്‌ക്കും കാരണമാകാം.

6. വൃക്കയിൽ കല്ല്

യൂറിക് ആസിഡ് വളരെ കൂടുതലായാൽ വൃക്കയിൽ കല്ല്, വൃക്കസ്തംഭനം എന്നീ പ്രശ്നങ്ങളും ഉണ്ടാകാം. ഉയര്‍ന്ന അളവില്‍ യൂറിക് ആസിഡ് ഉണ്ടായാല്‍ അത് ഹൃദ്രോഗത്തിനും രക്തസമ്മര്‍ദത്തിനും കാരണമായേക്കാം.

7. ചര്‍മ്മ പ്രശ്നങ്ങള്‍

ശരീരത്തില്‍ യൂറിക് ആസിഡ് കൂടുമ്പോള്‍ ചര്‍മ്മ പ്രശ്നങ്ങളും ഉണ്ടാകാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.