Asianet News MalayalamAsianet News Malayalam

Sleep Hours : രാത്രിയില്‍ എത്ര മണിക്കൂര്‍ ഉറങ്ങണം? ഉറക്കം കുറഞ്ഞാലോ!

ഉറക്കമില്ലായ്മ, ഉറക്കപ്രശ്‌നങ്ങള്‍ എന്നിവയെല്ലാം നമ്മെ പല രീതിയിലും ബാധിക്കാം. ഇത് നിസാരമായ ഒന്നല്ല. ക്രമേണ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള ആരോഗ്യാവസ്ഥകളിലേക്ക് ഉറക്കമില്ലായ്മ നമ്മെ എത്തിക്കാം

how many hours we should sleep at night
Author
Trivandrum, First Published May 8, 2022, 9:54 PM IST

ഭക്ഷണം പോലെ തന്നെ ആരോഗ്യത്തിന്റെ അടിസ്ഥാനപരമായ ആവശ്യം തന്നെയാണ് ഉറക്കവും. എന്നാല്‍ പലരും ഉറക്കത്തിന് വേണ്ട പ്രാധാന്യം നല്‍കാറില്ല എന്നതാണ് സത്യം. ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന തലച്ചോറിനും ശരീരത്തിനുമെല്ലാം ( Body and Mind ) നാം വിശ്രമം നല്‍കുന്നത് ഉറങ്ങുമ്പോഴാണ്. എങ്കില്‍ മാത്രമാണ് അടുത്ത ദിവസത്തേക്കും ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ മനസിനും ശരീരത്തിനും ( Body Functioning ) കഴിയൂ. 

ഉറക്കമില്ലായ്മ, ഉറക്കപ്രശ്‌നങ്ങള്‍ എന്നിവയെല്ലാം നമ്മെ പല രീതിയിലും ബാധിക്കാം. ഇത് നിസാരമായ ഒന്നല്ല. ക്രമേണ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള ആരോഗ്യാവസ്ഥകളിലേക്ക് ഉറക്കമില്ലായ്മ നമ്മെ എത്തിക്കാം. 

എന്നാല്‍ ഒരു മുതിര്‍ന്ന വ്യക്തി രാത്രിയില്‍ എത്ര മണിക്കൂര്‍ ആണ് ഉറങ്ങേണ്ടത് എന്ന് ചോദിച്ചാല്‍ ഇപ്പോഴും ഇതിന് കൃത്യമായി ഉത്തരം നല്‍കാന്‍ കഴിയാത്തവരുണ്ട്. മുതിര്‍ന്ന ഒരാള്‍ രാത്രിയില്‍ ശരാശരി ഏഴ് മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് നാല്‍പത് മുതല്‍ അങ്ങോട്ട് പ്രായമുള്ളവര്‍. 

'നേച്ചര്‍ ഏജിംഗ്' എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. 38 മുതല്‍ 73 വരെ പ്രായമുള്ള അഞ്ച് ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ചാണേ്രത ഗവേഷകര്‍ ഈ പഠനം നടത്തിയത്. ഉറക്കമില്ലായ്മ എത്തരത്തിലാണ് വ്യക്തികളെ ബാധിക്കുകയെന്നതായിരുന്നു ഇവരുടെ ഗവേഷണവിഷയം. 

ഒപ്പം തന്നെ ഉറക്കം കൂടിയാല്‍ എന്ത് സംഭവിക്കുമെന്നതിനെ കുറിച്ചും ഇവര്‍ വിശദമായി ഗവേഷണം നടത്തിയിരിക്കുന്നു. ഉറക്കം ഒരുപാട് കൂടിപ്പോയാലും അത് ശാരീരിക-മാനിസകാരോഗ്യത്തിന് നല്ലതല്ലെന്ന് അടിവരയിട്ട് പറയുന്നുണ്ട് ഗവേഷകര്‍. 

ഉറക്കമില്ലായ്മ, അല്ലെങ്കില്‍ ആഴത്തിലുള്ള ഉറക്കം പതിവായി ലഭിക്കാതിരിക്കുന്നത് എല്ലാം പ്രധാനമായും തലച്ചോറിന്റെ പ്രവര്‍ത്തനത്തെയാണേ്രത ഗുരുതരമായി ബാധിക്കുക. ഇത്തരക്കാരില്‍ ഭാവിയില്‍ മറവിരോഗത്തിനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

ഉറക്കപ്രശ്‌നങ്ങള്‍ കാര്യമായും തലച്ചോറില്‍ ഓര്‍മ്മ സൂക്ഷിക്കുന്ന ഭാഗത്തെയാണേ്രത ബാധിക്കുന്നത്. അതുകൊണ്ടാണ് ഉറക്കപ്രശ്‌നങ്ങള്‍ ഓര്‍മ്മശക്തിയെ പ്രതികൂലമായി സ്വാധീനിക്കുന്നത്. നല്ലരീതിയില്‍ ചിന്തിക്കുന്നതിനും, പഠിക്കുന്നതിനും, ക്രിയാത്മകമായി മുന്നേറുന്നതിനുമെല്ലാം ഉറക്കം പ്രധാനം തന്നെ. എന്നുകരുതി ഉറക്കം അമിതമാകുന്നതും നല്ലതല്ലെന്ന് പഠനം ആവര്‍ത്തിച്ചുപറയുന്നുണ്ട്. എന്നാല്‍ ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന് വിശദീകരിക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല.

Also Read:- ശരിക്കും ഉച്ചയുറക്കം നല്ലതാണോ? പഠനം പറയുന്നത്

 

വിട്ടുമാറാത്ത തലവേദന അലട്ടുന്നുണ്ടോ? 'ബയോ ഫീഡ്ബാക്ക്' ചികിത്സയിലൂടെ കുറച്ച് കൊണ്ടുവരാം... നിത്യജീവിതത്തില്‍ ഉള്ള സ്ട്രെസ്, ഉത്തരവാദിത്വങ്ങള്‍ ഒരുപാട് ചെയ്തു തീര്‍ക്കേണ്ടി വരുമ്പോള്‍, ഉറക്കം ശരിയാവാതെ വരുമ്പോള്‍- ഇങ്ങനെ പല പ്രശ്‌നങ്ങളും മൈഗ്രേയ്ന്‍ ഉള്ള ആളുകള്‍ക്ക് പറയാന്‍ കഴിയുന്ന പ്രശ്‌നങ്ങളാണ്. മനസ്സിന് അനുഭവപ്പെടുന്ന സമ്മര്‍ദ്ദങ്ങള്‍ വിട്ടുമാറാത്ത തലവേദന ഉള്ളവരില്‍ എങ്ങനെ ബാധിക്കുന്നു എന്ന കാര്യത്തില്‍ പൊതുവെ വലിയ പ്രാധാന്യം നാം കൊടുക്കുന്നുണ്ടോ എന്ന് സംശയമാണ്. സ്‌ട്രെസ്/ ടെന്‍ഷനോട് നമ്മുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കാനും സ്‌ട്രെസ്സിന്റെ അളവു കുറച്ചു കൊണ്ടുവരാന്‍ സഹായിക്കുകയും ചെയ്യുന്ന ഒരു ചികില്‍ത്സാ രീതിയാണ് ബിയോഫീഡ്ബാക്ക്...Read More...

Follow Us:
Download App:
  • android
  • ios