എണ്ണ തേയ്ക്കുന്നത് രക്തചംക്രമണം വർദ്ധിപ്പിക്കുകയും മുടിയെ ശക്തിപ്പെടുത്തുകയും തിളക്കം നൽകുകയും ചെയ്യുന്നു. എന്നാൽ മഴക്കാലത്ത് എണ്ണ പുരട്ടുമ്പോൾ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. .
മഴക്കാലത്ത് ചർമ്മം മാത്രമല്ല മുടിയുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതും വളരെ പ്രധാനമാണ്. മഴക്കാലത്ത്, വായു വളരെ ഈർപ്പമുള്ളതായിരിക്കും. ഇത് തലയോട്ടിയിൽ വിയർപ്പുണ്ടാക്കുന്നു. വിയർപ്പ് തലയോട്ടിയിൽ അമിതമായി ഒട്ടിപ്പിടിക്കുകയും ചർമ്മ സുഷിരങ്ങളുടെ ശരിയായതും അത്യാവശ്യവുമായ വായുസഞ്ചാരത്തിന് സമയക്കുറവ് ഉണ്ടാക്കുകയും ചെയ്യുന്നു.
തലയോട്ടി നന്നായി കഴുകാതെ വരുമ്പോൾ അമിതമായ വിയർപ്പ്, എണ്ണ, അഴുക്ക് എന്നിവ അടിഞ്ഞുകൂടുന്നതിന് ഇടയാക്കും. കൂടാതെ, മുടിയുടെ വേരുകൾ ദുർബലമാകുകയും മുടി കൊഴിച്ചിൽ വർദ്ധിക്കുകയും ചെയ്യും. ഇക്കാരണങ്ങളാൽ, മഴക്കാലത്ത് തലയോട്ടിക്ക് എപ്പോഴും അധിക പരിചരണം ആവശ്യമാണ്.
എണ്ണ തേയ്ക്കുന്നത് മുടിയുടെയും തലയോട്ടിയുടെയും സംരക്ഷണത്തിന് നല്ലതാണെന്ന് പറയപ്പെടുന്നു. എണ്ണ തേയ്ക്കുന്നത് രക്തചംക്രമണം വർദ്ധിപ്പിക്കുകയും മുടിയെ ശക്തിപ്പെടുത്തുകയും തിളക്കം നൽകുകയും ചെയ്യുന്നു. എന്നാൽ മഴക്കാലത്ത് എണ്ണ പുരട്ടുമ്പോൾ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
എണ്ണ തേയ്ക്കുന്നത് പൂർണ്ണമായും ഒഴിവാക്കാനാവില്ലെങ്കിലും ഈ സീസണിൽ അമിതമായി എണ്ണ തേക്കുന്നത് മഴക്കാലത്ത് മുടി സംരക്ഷണത്തിന് നല്ലതിനേക്കാൾ ദോഷകരമാണ്. എണ്ണ തലയിൽ അടിഞ്ഞ് കൂടിയിരിക്കുന്നത് അഴുക്കും ഈർപ്പവും നിലനിർത്തും. ഇവ ഫംഗസ് വളർച്ചയ്ക്ക് കാരണമാകാം അല്ലെങ്കിൽ താരൻ ഉണ്ടാക്കാം.
ആഴ്ചയിൽ ഒന്നോ രണ്ടോ തവണ നേരിയ തോതിൽ എണ്ണ പുരട്ടുന്നത് നല്ലതാണ്. തേങ്ങ, അർഗൻ, ബദാം ഓയിൽ പോലുള്ള എണ്ണകൾ ഉപയോഗിക്കാം. കുറച്ച് എണ്ണ മാത്രം ഉപയോഗിക്കുക. എണ്ണം പുരട്ടി കൂടുതൽ നേരം ഇട്ടേക്കാതെ തന്നെ ഉടൻ തന്നെ കഴുകി കളയേണ്ടതും പ്രധാനമാണ്. പ്രത്യേകിച്ച് മഴക്കാലത്ത് എണ്ണ പുരട്ടുന്നത് തലയോട്ടിയിൽ എണ്ണമയമുള്ളതും ചൊറിച്ചിലും ഉണ്ടാക്കാൻ സാധ്യതയുണ്ട്.
എണ്ണ പുരട്ടിയ ശേഷം വിരൽത്തുമ്പ് കൊണ്ട് തലയോട്ടിയിൽ മസാജ് ചെയ്യുക. വിയർപ്പ് തങ്ങി നിൽക്കുമ്പോൾ തലയോട്ടിയിൽ ഒരിക്കലും എണ്ണ പുരട്ടരുത്. ശേഷം സൾഫേറ്റ് രഹിത ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.


