ഗ്ലൈസെമിക് സൂചിക (ജിഐ) കുറഞ്ഞ ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതും പ്രധാനമാണ്. മധുരക്കിഴങ്ങ്, തവിട്ട് അരി, പയർവർഗ്ഗങ്ങൾ തുടങ്ങിയ കുറഞ്ഞ ഗ്ലൈസെമിക് ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർദ്ധനവ് ഒഴിവാക്കാൻ സഹായിക്കുന്നു. 

ഗർഭകാലത്ത് ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവാണ് പല സ്ത്രീകളും നേരിടുന്ന ഒരു ആശങ്ക. ഗർഭകാല പ്രമേഹം അഥവാ gestational diabetes എന്നറിയപ്പെടുന്ന ഈ അവസ്ഥ ശരീരത്തിന് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുമ്പോഴാണ് സംഭവിക്കുന്നത്. ഇത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ബാധിക്കും. ഇത് നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ, പ്രസവസമയത്തും ശേഷവും സങ്കീർണതകൾക്ക് കാരണമാകും.

ഗർഭകാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവിലെ ഏറ്റക്കുറച്ചിലുകൾക്ക് പ്രധാന കാരണം ഹോർമോൺ വ്യതിയാനങ്ങളാണ്. ശരീരം പ്രൊജസ്ട്രോൺ, ഈസ്ട്രജൻ, മനുഷ്യ പ്ലാസന്റൽ ലാക്ടോജൻ തുടങ്ങിയ നിരവധി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു. ഇതേ ഹോർമോണുകൾ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന ഹോർമോണായ ഇൻസുലിന്റെ ഫലപ്രാപ്തി കുറയ്ക്കുന്നതായി ഗൈനക്കോളജിസ്റ്റ് ഡോ. മിതുൽ ഗുപ്ത പറയുന്നു. സുരക്ഷിതവും ആരോഗ്യകരവുമായ ഗർഭധാരണത്തിന് ഗർഭകാല പ്രമേഹം എങ്ങനെ നിയന്ത്രിക്കാമെന്ന് അറിയേണ്ടത് പ്രധാനമാണ്.

​ഗർഭകാലത്തെ പ്രമേഹം നിയന്ത്രിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

ആരോഗ്യകരമായ ഭക്ഷണക്രമം ശീലിക്കുക

ഗർഭകാല പ്രമേഹം എങ്ങനെ നിയന്ത്രിക്കാമെന്ന് അറിയാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണ് ശരിയായ ഭക്ഷണം കഴിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സുരക്ഷിതമായ പരിധിക്കുള്ളിൽ നിലനിർത്താൻ സമീകൃതാഹാരം സഹായിക്കുന്നു. ധാന്യങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ എന്നിവ മിതമായ അളവിൽ കഴിക്കുന്നത് ദഹനം മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഗ്ലൈസെമിക് സൂചിക (ജിഐ) കുറഞ്ഞ ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതും പ്രധാനമാണ്. മധുരക്കിഴങ്ങ്, തവിട്ട് അരി, പയർവർഗ്ഗങ്ങൾ തുടങ്ങിയ കുറഞ്ഞ ഗ്ലൈസെമിക് ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർദ്ധനവ് ഒഴിവാക്കാൻ സഹായിക്കുന്നു.

ചെറിയ അളവിൽ, ഇടയ്ക്കിടെ ഭക്ഷണം കഴിക്കുക

മൂന്ന് തവണ വലിയ അളവിൽ ഭക്ഷണം കഴിക്കുന്നതിന് പകരം കൂടുതൽ തവണ ചെറിയ അളവിൽ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. ഒറ്റയടിക്ക് അമിതമായി ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാകുമെന്ന് കാലിഫോർണിയ സർവകലാശാല സാൻ ഫ്രാൻസിസ്കോ ഹെൽത്ത് വ്യക്തമാക്കുന്നു. 

ദിവസവും അഞ്ചോ ആറോ തവണ ചെറിയ അളവിൽ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നോക്കുകയുംഊർജ്ജ നില സ്ഥിരമായി നിലനിർത്താനും കഴിയും.

വ്യായാമം ശീലമാക്കുക

ഗർഭകാല പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർ​ഗങ്ങളിലൊന്നാണ് പതിവ് വ്യായാമം. പതിവായി വ്യായാമം ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് നടത്തം ഫലപ്രദമാണ്.

ബ്ലഡ് ഷു​ഗർ അളവ് പരിശോധിക്കുക

രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായ പരിധിക്കുള്ളിലാണെന്ന് ഉറപ്പാക്കാൻ പതിവായി പരിശോധിക്കേണ്ടത് പ്രധാനമാണ്. ഒരു ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് വീട്ടിൽ തന്നെ പരിശോധന നടത്താം.

ധാരാളം വെള്ളം കുടിക്കുക

ദിവസം കുറഞ്ഞത് 8-10 ഗ്ലാസ് എങ്കിലും വെള്ളം കുടിക്കാൻ ശ്രമിക്കുക. പഞ്ചസാര അടങ്ങിയ പാനീയങ്ങളോ ജ്യൂസുകളോ ഒഴിവാക്കുക, കാരണം അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും.