Asianet News MalayalamAsianet News Malayalam

ഗ്രീൻ ടീ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ

വണ്ണം കുറയ്ക്കാൻ മാത്രമല്ല പ്രമേഹം നിയന്ത്രിക്കാനും കൊളസ്‌ട്രോൾ കുറയ്ക്കാനും ഗ്രീൻ ടീ വഹിക്കുന്ന പങ്ക് ചെറുതല്ല. മാത്രമല്ല, ക്യാന്‍സര്‍, അല്‍ഷിമേഴ്‌സ്, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങളെ ചെറുക്കാനും ഗ്രീൻ ടീയ്ക്ക് കഴിയുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. 

how to make green tea
Author
Trivandrum, First Published Nov 18, 2020, 10:21 PM IST

ഇന്ന് മിക്കവരും ​ഗ്രീൻ ടീ കുടിക്കുന്നവരാണ്. അധികം പേരും ഭാരം കുറയ്ക്കാൻ വേണ്ടിയാണ് ​ഗ്രീൻ ടീ കുടിക്കുന്നത്. വണ്ണം കുറയ്ക്കാൻ മാത്രമല്ല പ്രമേഹം നിയന്ത്രിക്കാനും കൊളസ്‌ട്രോൾ കുറയ്ക്കാനും ഗ്രീൻ ടീ വഹിക്കുന്ന പങ്ക് ചെറുതല്ല. മാത്രമല്ല, ക്യാന്‍സര്‍, അല്‍ഷിമേഴ്‌സ്, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങളെ ചെറുക്കാനും ഗ്രീൻ ടീയ്ക്ക് കഴിയുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. 

ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കാറ്റെച്ചിന്‍ എന്ന ആന്റി ഓക്‌സിഡന്റുകൾക്ക് ശരീരത്തിലെ ഡിഎൻഎ യുടെ നാശത്തിനു കാരണമാകുന്ന ധാതുക്കൾ ഇല്ലാതാക്കാൻ കഴിയും. അതായത് കാറ്റെച്ചിന്‍ എന്ന ആന്റി ഓക്സിഡന്റിന് ഹൃദയ ധമനികൾ ചുരുങ്ങുന്ന അവസ്ഥയെ ചെറുക്കാനും കാൻസർ, രക്തം കട്ടപിടിക്കൽ എന്നിവയെ തടയാനും കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഭാരം കുറയ്ക്കാൻ ഇനി മുതൽ ​ഗ്രീൻ ടീ ഈ രീതിയിൽ തയ്യാറാക്കി നോക്കൂ...

ആവശ്യമായ ചേരുവകൾ...

 ഗ്രീൻ ടീ             ഒരു ടേബിൾ സ്പൂൺ 
പുതിനയില       6 എണ്ണം
നാരങ്ങ             പകുതി  
വെള്ളം               2 കപ്പ്  
തേൻ                  ഒരു ടേബിൾ സ്പൂൺ(ആവശ്യമെങ്കിൽ മാത്രം)

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി നല്ല പോലെ തിളപ്പിക്കുക. തിളച്ചതിന് ശേഷം അതിലേക്ക് ഗ്രീൻ ടീയും പുതിനയിലയും ചേർക്കുക. ഇത് രണ്ട് മിനിറ്റ് മൂടി വച്ച ശേഷം അരിച്ചെടുക്കുക. ഇതിലേക്ക് നാരങ്ങ നീരും തേനും ചേർക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിക്കുക. സ്പെഷ്യൽ ഗ്രീൻ ടീ തയ്യാറായി...

ഇങ്ങനെയും പിസ തയ്യാറാക്കാം; അത്ഭുതപ്പെടുത്തുന്ന വീഡിയോ...
 

Follow Us:
Download App:
  • android
  • ios