സ്ഥിരമായി യോഗ ചെയ്യുന്നത് വഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. കൃത്യമായ യോഗ വ്യായാമ ശീലം രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയുടെ അളവ് കുറച്ചുകൊണ്ട് ഹൃദയത്തിന് ആവശ്യമായ സംരക്ഷണം നൽകും.

എല്ലാ വർഷവും ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നു. 2014-ൽ ഐക്യരാഷ്ട്രസഭയുടെ (UNGA) പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിക്കണമെന്ന ആശയം മുന്നോട്ടുവച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ത്യയുടെ ഈ നിർദ്ദേശം ഐക്യരാഷ്ട്രസഭ റെക്കോർഡ് 175 അംഗരാജ്യങ്ങളുടെ പിന്തുണയോടെ അംഗീകരിക്കുകയും, 2015 ജൂൺ 21-ന് ആദ്യത്തെ യോഗ ദിനം ആചരിക്കുകയും ചെയ്തു. ദിവസവും യോ​ഗ ചെയ്യുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്....

ഒന്ന്

കഴുത്തിനും നട്ടെല്ലിനു ചുറ്റുമുള്ള പേശികളെ ശക്തിപ്പെടുത്തുന്നതിലൂടെ യോഗയ്ക്ക് പോസ്ചർ മെച്ചപ്പെടുത്താൻ സാധിക്കും. ഇത് പേശികളുടെ വേദനയും സമ്മർദ്ദത്തെയും ലഘൂകരിച്ചുകൊണ്ട് ദിവസവും ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു.

രണ്ട്

സ്ഥിരമായി യോഗ ചെയ്യുന്നത് വഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. കൃത്യമായ യോഗ വ്യായാമ ശീലം രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയുടെ അളവ് കുറച്ചുകൊണ്ട് ഹൃദയത്തിന് ആവശ്യമായ സംരക്ഷണം നൽകും. ആഴത്തിലുള്ള ശ്വസന പ്രക്രിയ ശീലമാക്കുന്നത് വഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക ചെയ്യുന്നു.

മൂന്ന്

സന്ധികൾക്ക് ചുറ്റുമുള്ള പേശികളെ ശക്തിപ്പെടുത്താനും അവയുടെ ഭാരം കുറയ്ക്കാനും യോഗ സഹായിക്കുന്നു. സന്ധിവാതമുള്ള ആളുകൾ പതിവായി യോ​ഗ ചെയ്യുന്നത് വേദന കുറയ്ക്കുന്നതിന് ഫലപ്രദമാണ്.

നാല്

മാനസികാരോഗ്യം നിലനിർത്തുന്നതിനുള്ള ഒരു പ്രധാന ഘടകമായി രോഗപ്രതിരോധ സംവിധാനവും കണക്കാക്കപ്പെടുന്നു. ശക്തമായ പ്രതിരോധ സംവിധാനം പലപ്പോഴും വിശ്രമവും സമ്മർദ്ദം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

അഞ്ച്

വിട്ടുമാറാത്ത അസ്വസ്ഥതകൾ ലഘൂകരിക്കുന്നു, പ്രത്യേകിച്ച് നടുവേദന, ടെൻഷൻ തലവേദന, ആർത്രൈറ്റിസ് തുടങ്ങിയ അവസ്ഥകൾ കുറയ്ക്കാൻ സഹായിക്കുന്നു.

ദിവസവും യോഗ ചെയ്യുമ്പോൾ ഒരേതരം കഠിനമായ ആസനങ്ങൾ മാത്രം ചെയ്യാതെ, ലളിതമായ സ്ട്രെച്ചിങ് , പ്രാണായാമം, ധ്യാനം എന്നിവയും ഉൾപ്പെടുത്തുക. പേശികൾക്ക് അമിത ആയാസം തോന്നിയാൽ ഒരു ദിവസത്തെ വിശ്രമം നൽകേണ്ടതാണ്.