Asianet News MalayalamAsianet News Malayalam

Samantha Ruth Prabhu : രസകരമായ വര്‍ക്കൗട്ട് വീഡിയോയുമായി സാമന്ത

വിവാഹമോചനവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ നേരിട്ടെങ്കിലും അതൊന്നും ബാധിക്കാതെ തന്റെ കരിയര്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സാമന്ത. സിനിമയ്ക്ക് വേണ്ടി സാമന്ത ചെയ്യുന്ന കഠിനാദ്ധ്വാനം അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് കാണുമ്പോള്‍ തന്നെ നമുക്ക് വ്യക്തമാകും

samantha shares workout video with pet pooch
Author
Trivandrum, First Published Mar 22, 2022, 9:40 PM IST

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സന്ധി ( Fitness Goal ) ചെയ്യാത്തവരാണ് ഇന്ന് മിക്ക സിനിമാതാരങ്ങളും. ചെറിയ വേഷങ്ങള്‍ ചെയ്യുന്നവര്‍ പോലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്താറുണ്ട്. മിക്കവരും തങ്ങളുടെ വര്‍ക്കൗട്ട് വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ( Social Media ) പങ്കുവയ്ക്കാറുണ്ട്. 

പ്രത്യേകിച്ച് കൊവിഡ് കാലത്ത് മിക്ക താരങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായിത്തുടങ്ങി. അത്തരത്തില്‍ തന്റെ ഫിറ്റ്‌നസ് വിശേഷങ്ങള്‍ പതിവായി ആരാധകരുമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നൊരു താരമാണ് സാമന്ത. 

വിവാഹമോചനവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ നേരിട്ടെങ്കിലും അതൊന്നും ബാധിക്കാതെ തന്റെ കരിയര്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സാമന്ത. സിനിമയ്ക്ക് വേണ്ടി സാമന്ത ചെയ്യുന്ന കഠിനാദ്ധ്വാനം അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് കാണുമ്പോള്‍ തന്നെ നമുക്ക് വ്യക്തമാകും. 

 


ഇന്ന് സാമന്ത തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച വര്‍ക്കൗട്ട് വീഡിയോയ്്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. തന്റെ പ്രിയപ്പെട്ട വളര്‍ത്തുപട്ടിക്കൊപ്പമാണ് സാമന്ത വര്‍ക്കൗട്ട് ചെയ്യുന്നത്. സാഷ എന്ന് പേരുള്ള വളര്‍ത്തുപട്ടിയെ സാമന്തയുടെ ഫിറ്റ്‌നസ് പരിശീലകന്‍ ജുനൈദ് ഷെയ്ഖ് പരിപാലിക്കുന്നത് വീഡിയോയില്‍ കാണാം. 

വളര്‍ത്തുമൃഗങ്ങളോട് വളരെയധികം അടുപ്പം കാത്തുസൂക്ഷിക്കുന്ന താരം കൂടിയാണ് സാമന്ത. ഇതുതന്നെയാണ് പുതിയ വീഡിയോയും വ്യക്തമാക്കുന്നത്. സാഷയുടെ പേര് കൂടി ടാഗ് ചെയ്താണ് സാമന്ത വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

 

 

ആരാധകരടക്കം നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണമറിയിച്ചിരിക്കുന്നത്.

Also Read:- ‘നീ ഒക്കെ ജിമ്മിൽ പോയിട്ട് എന്ത് കാണിക്കാനാ’; വൈറലായി അമേയയുടെ വര്‍ക്കൗട്ട് പോസ്റ്റ്

 

കിടിലന്‍ ജിം വീഡിയോയുമായി ബോളിവുഡിലെ യുവനടി; ബോളിവുഡില്‍ നിന്നുള്ള യുവനടി ദിഷ പതാനി പങ്കുവച്ചൊരു വീഡിയോ ആണിപ്പോള്‍ ഫിറ്റ്നസ് പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വര്‍ക്കൗട്ടിനിടെ തന്നെ എടുത്തതാണ് വീഡിയോ. പുറം തിരിഞ്ഞിരിക്കുന്നതായതിനാല്‍ തന്നെ, താന്‍ ശരീരത്തെ എത്തരത്തിലെല്ലാം ഒരുക്കിയെടുത്തിരിക്കുന്നുവെന്ന് കാണിക്കാന്‍ ദിഷയ്ക്ക് ഈ വീഡിയോയിലൂടെ സാധിച്ചിട്ടുണ്ട്. 

ബോളിവുഡിലെ ഏറ്റവും 'ഫിറ്റ്' ആയ യുവനടി ദിഷയാണെന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകര്‍ കമന്റിട്ടിരിക്കുന്നത്. അനായാസം വ്യായാമം ചെയ്യുന്നത് കണ്ടാല്‍ തന്നെ ദിഷ ഇതില്‍ എത്രമാത്രം മുഴുകിയിരിക്കുന്നു എന്നത് മനസിലാക്കാന്‍ സാധിക്കുമെന്നും പലരും കമന്റായി ഇട്ടിരിക്കുന്നു. മുമ്പും ദിഷയുടെ വര്‍ക്കൗട്ട് വീഡിയോകളും ചിത്രങ്ങളുമെല്ലാം ഇതേ രീതിയില്‍ തന്നെ ആരാധകര്‍ സ്വീകരിച്ചിട്ടുണ്ട്. ദിഷയുടെ ഉറ്റ സുഹൃത്തും നടനും ഫിറ്റ്നസ് ഫ്രീക്കുമായ ടൈഗര്‍ ഷ്റോഫ് അടക്കം നിരവധി പേരാണ് ദിഷയുടെ വര്‍ക്കൗട്ട്  വിശേഷങ്ങളോട് പ്രതികരണമറിയിക്കുന്നത്. ദിഷ തീര്‍ച്ചയായും സമര്‍പ്പണബോധമുള്ള, അധ്വാനിക്കാന്‍ മനസുള്ള നടിയാണെന്നാണ് ഇവരെല്ലാം അഭിപ്രായപ്പെടുന്നത്... Read More...

Follow Us:
Download App:
  • android
  • ios