ഗ്രീൻ ടീ പതിവായി കുടിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. ഗ്രീൻ ടീ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. കൂടാതെ, കലോറി കുറവാണ്.
വണ്ണം കുറയ്ക്കാൻ സഹായിക്കുന്നതിന് ചില പാനീയങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ജലാംശം കൂടുതൽ അടങ്ങിയതും കലോറി കുറഞ്ഞതുമായ ഈ പാനീയങ്ങൾ വണ്ണം കുറയ്ക്കാൻ മാത്രമല്ല രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും സഹായിക്കും. അധിക ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് പാനീയങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്.
ഒന്ന്
വെള്ളരിക്ക കൊണ്ടുള്ള പാനീയമാണ് ആദ്യത്തേത്. വെള്ളരിക്കയിൽ ഉയർന്ന അളവിലുള്ള ജലാംശം (90% ൽ കൂടുതൽ) ഉള്ളതിനാൽ ഇവ ജലാംശം നൽകുന്നു. ഇവയിൽ കലോറി കുറവാണ്. അതിനാൽ അമിതമായ കലോറി ഉപഭോഗം ചെയ്യാതെ തന്നെ വയറു നിറയാൻ ഇത് സഹായിക്കുന്നു. ഒരു വെള്ളരിക്ക തൊലി കളഞ്ഞ ശേഷം അൽപം നാരങ്ങ നീരും ഉപ്പും ചേർത്ത് മിക്സിയിലടിച്ച് കുടിക്കുക. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കും.
രണ്ട്
നാരങ്ങയും തേനും ചേർത്ത പാനീയമാണ് മറ്റൊന്ന്. വിറ്റാമിൻ സി സമ്പുഷ്ടമായ നാരങ്ങയിലെ അസിഡിറ്റി ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു. അതേസമയം തേൻ കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ഒരു പ്രീബയോട്ടിക് ആയി പ്രവർത്തിക്കുന്നു. ചെറുചൂടുള്ള വെള്ളവുമായി ഇവ സംയോജിപ്പിക്കുമ്പോൾ വിശപ്പ് കുറയ്ക്കുകയും അതുവഴി ശരീരഭാരം കുറയ്ക്കുകയും ചെയ്യും.
മൂന്ന്
ഗ്രീൻ ടീ പതിവായി കുടിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. ഗ്രീൻ ടീ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. കൂടാതെ, കലോറി കുറവാണ്.
നാല്
ഉണങ്ങിയ അത്തിപ്പഴം പോഷക സമ്പുഷ്ടമായ പഴമാണ്. അവ വിശപ്പ് ഫലപ്രദമായി നിയന്ത്രിക്കാൻ സഹായിക്കും. രാത്രി ഒരു ഗ്ലാസ് വെള്ളത്തിൽ അഞ്ചോ ആറോ ഉണങ്ങിയ അത്തിപ്പഴം കുതിർക്കാൻ ഇടുക. ശേഷം ആ വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുക.
അഞ്ച്
കറ്റാർവാഴയിൽ വിറ്റാമിൻ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. കറ്റാർവാഴ ജ്യൂസ് ശരീരത്തിലെ അധിക ഫാറ്റ് കുറയ്ക്കുന്നതിന് സഹായിക്കും.


