കറ്റാർവാഴ ജെല്ലും അൽപം വെള്ളരിക്ക നീരും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. മുഖം സുന്ദരമാക്കാൻ ഈ പാക്ക് മികച്ചതാണ്.

ചർമ്മത്തെ സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് ഏറെ നല്ലത്. വീട്ടിലുള്ള ചേരുവകൾ കൊണ്ട് ആരോ​ഗ്യകരമായ ഫേസ് പാക്കുകൾ പരീക്ഷിക്കാവുന്നതാണ്.

ഒന്ന്

ഒരു സ്പൂൺ കടലമാവും അൽപം തെെരും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. ലാക്റ്റിക് ആസിഡ്, പ്രോട്ടീനുകൾ, പ്രോബയോട്ടിക്സ് എന്നിവ അടങ്ങിയിട്ടുള്ളതിനാൽ തൈര് ചർമ്മത്തിന് സ്വാഭാവികമായ പോഷണം നൽകുക ചെയ്യുന്നു.

രണ്ട്

കറ്റാർവാഴ ജെല്ലും അൽപം വെള്ളരിക്ക നീരും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. മുഖം സുന്ദരമാക്കാൻ ഈ പാക്ക് മികച്ചതാണ്. കറ്റാർവാഴ ചർമ്മത്തിന് ഈർപ്പം നൽകുകയും വെയിലേറ്റുള്ള പൊള്ളലിന് ആശ്വാസം പകരുകയും ചെറിയ മുറിവുകൾ ഉണങ്ങാൻ സഹായിക്കുകയും ചെയ്യുന്നു.

മൂന്ന്

രണ്ട് സ്പൂൺ പപ്പായ പേസ്റ്റും അൽപം തേനും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.