കൊവിഡ് 19 എന്ന മഹാമാരി ആഗോളതലത്തിൽ പ്രതിരോധ കുത്തിവയ്പ്പ് നിരക്കിനെ പ്രതികൂലമായി ബാധിച്ചുതായി 2005ൽ കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ നിന്ന് സ്വർണ്ണ മെഡലോടെ ബിരുദം നേടിയ എപ്പിഡെമിയോളജിസ്റ്റ് പറഞ്ഞു.

കൊവിഡ് സമയത്ത് പ്രതിരോധ കുത്തിവയ്പ്പ് താൽക്കാലികമായി നിർത്തിയതിനാൽ രാജ്യങ്ങളിൽ പുതിയ പോളിയോ കേസുകൾ കണ്ടെത്തിയതായി വിദഗ്ധൻ. കൊവിഡ് 19ന്റെ തുടക്കത്തിൽ പ്രതിരോധ കുത്തിവയ്പ്പ് താൽക്കാലികമായി നിർത്തിയതിനാൽ ഈ വർഷം യുഎസ്, യുകെ, മൊസാംബിക്ക് തുടങ്ങിയ രാജ്യങ്ങളിൽ പുതിയ പോളിയോ കേസുകൾ കണ്ടെത്തിയതായി ബിൽ ആന്റ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ വ്യക്തമാക്കി. 

പോളിയോ വൈറസിന്റെ കണ്ടെത്തൽ ലോകത്തെവിടെയെങ്കിലും നിലനിൽക്കുന്നുണ്ടെങ്കിൽ അത് എല്ലായിടത്തും ഭീഷണിയായി തുടരുന്നു എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇതെന്ന് ഫൗണ്ടേഷന്റെ പോളിയോ ടീമിലെ ടെക്‌നോളജി റിസർച്ച് ആന്റ് അനലിറ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ആനന്ദ ശങ്കർ ബന്ദോപാധ്യായ പറഞ്ഞു.

ഏതാനും മാസങ്ങൾക്ക് മുമ്പ് ലണ്ടനിലെയും ന്യൂയോർക്കിലെയും മലിനജലത്തിൽ പോളിയോ വൈറസ് കണ്ടെത്തിയിരുന്നു. ഈ വർഷം മെയ് മാസത്തിൽ മൊസാംബിക്കിൽ ഒരു വൈൽഡ് പോളിയോ വൈറസ് കേസും ഫെബ്രുവരിയിൽ മലാവിയിൽ മറ്റൊരു കേസും കണ്ടെത്തി.

' ഏത് പോളിയോ കണ്ടെത്തലും കുറഞ്ഞ പ്രതിരോധ കുത്തിവയ്പ്പ് നിരക്കിന്റെ ഫലമാണ്. 2020-ൽ കൊവിഡ് -19 ബാധിച്ചപ്പോൾ കൊറോണ വൈറസ് വ്യാപനത്തിൽ നിന്ന് സമൂഹങ്ങളെയും ആരോഗ്യ പ്രവർത്തകരെയും സംരക്ഷിക്കുന്നതിനായി പോളിയോ ക്യാമ്പെയിനുകൾ നാല് മാസത്തേക്ക് താൽക്കാലികമായി നിർത്തിവച്ചു...'- ബന്ദ്യോപാധ്യായ പിടിഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

കൊവിഡ് 19 എന്ന മഹാമാരി ആഗോളതലത്തിൽ പ്രതിരോധ കുത്തിവയ്പ്പ് നിരക്കിനെ പ്രതികൂലമായി ബാധിച്ചുതായി 2005ൽ കൊൽക്കത്തയിലെ കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ നിന്ന് സ്വർണ്ണ മെഡലോടെ ബിരുദം നേടിയ എപ്പിഡെമിയോളജിസ്റ്റ് പറഞ്ഞു.

പോളിയോ വാക്‌സിനുകൾ വികസിപ്പിക്കുന്നതിനും പോളിയോ പ്രതിരോധ നയങ്ങൾ സൃഷ്‌ടിക്കുന്നതിനുള്ള ഡാറ്റ ഉൽപ്പാദിപ്പിക്കുന്നതിനും മെച്ചപ്പെട്ട കണ്ടെത്തൽ, നിരീക്ഷണ ഉപകരണങ്ങളുടെ പുരോഗതി എന്നിവയ്‌ക്ക് പുറമേ പോളിയോ നിർമാർജനം നേടുന്നതിനും നിലനിർത്തുന്നതിനും ലക്ഷ്യമിട്ടുള്ള ആഗോള ഗവേഷണത്തെ ബന്ദ്യോപാധ്യായ ഏകോപിപ്പിക്കുന്നു.

യുഎസിലും യുകെയിലും അടുത്തിടെ നടന്ന പോളിയോ കണ്ടെത്തലുകളും മലാവിയിലും മൊസാംബിക്കിലും ഈ വർഷമാദ്യം സ്ഥിരീകരിച്ച വൈൽഡ് പോളിയോ വൈറസ് ബാധയും ലോകത്ത് എവിടെയെങ്കിലും പോളിയോ ഉണ്ടെങ്കിൽ അത് എല്ലായിടത്തും ഒരു ഭീഷണിയായി തുടരുമെന്ന അടിയന്തിര ഓർമ്മപ്പെടുത്തലാണ്...-" ബന്ദിയോപാധ്യായ പറഞ്ഞു.

വൈൽഡ് പോളിയോ വൈറസ് യഥാക്രമം 1979, 1982 വർഷങ്ങളിൽ യുഎസ്എയിലും യുകെയിലും റിപ്പോർട്ട് ചെയ്യപ്പെട്ടു. അതേസമയം മലാവിയുടെയും മൊസാംബിക്കിലും 1992 വർഷങ്ങളിലാണ് റിപ്പോർട്ട് ചെയ്തതെന്ന് WHO ഏജൻസിയായ ഗ്ലോബൽ പോളിയോ എറാഡിക്കേഷൻ ഇനിഷ്യേറ്റീവിന്റെ (GPEI) വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

പോളിയോയ്‌ക്കെതിരായ ഇന്ത്യയുടെ വിജയത്തെ ആഗോള ആരോഗ്യത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി ബന്ദ്യോപാധ്യായ പ്രശംസിച്ചു. കാരണം, രാജ്യം ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭൂമിശാസ്ത്രപരമായ ഒന്നായതിനാൽ ഈ രോഗം അവസാനമായി തടയുമെന്ന് പലരും കരുതിയിരുന്നതായി അദ്ദേഹം പറഞ്ഞു.

ഷാംപൂ അമിതമായി ഉപയോഗിക്കരുത്, കാരണം ഇതാണ്