വൈറസ് ബാധയുള്ള റ്റീറോപ്പസ് വവ്വാലുകൾ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. രോഗം ബാധിച്ച മനുഷ്യരിൽ നിന്ന് മറ്റ് മനുഷ്യരിലേക്കും പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാൻ വളരെ വലിയ സാധ്യതയുണ്ട്.  

പശ്ചിമ ബംഗാളിൽ നിപ വൈറസ് ബാധ അതിവേ​ഗമാണ് പടർന്ന് പിടിക്കുന്നത്. ഒരു ആഴ്ചയ്ക്കുള്ളിൽ അഞ്ച് പേർക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. തിങ്കളാഴ്ച സ്ഥിരീകരിച്ച ആദ്യത്തെ കേസുകൾ മുതൽ സർക്കാർ അധികൃതർ ഏകദേശം 100 പേരെ ഹോം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ഈ ആഴ്ച ആദ്യം നിപ വൈറസ് സ്ഥിരീകരിച്ച രണ്ട് നഴ്‌സുമാരിൽ ഒരാളുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും മറ്റേയാൾ ഇപ്പോഴും വളരെ ഗുരുതരാവസ്ഥയിലാണെന്നും പശ്ചിമ ബംഗാൾ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.

വൈറസ് ബാധയുള്ള റ്റീറോപ്പസ് വവ്വാലുകൾ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. രോഗം ബാധിച്ച മനുഷ്യരിൽ നിന്ന് മറ്റ് മനുഷ്യരിലേക്കും പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാൻ വളരെ വലിയ സാധ്യതയുണ്ട്. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം.

നിപ്പ വൈറസ് മൃഗങ്ങൾക്കും മനുഷ്യർക്കും ഇടയിൽ പടരുന്ന ഒരു വൈറസാണ്. ഇത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ്. കൂടാതെ മലിനമായ ഭക്ഷണത്തിലൂടെയോ വ്യക്തിയിൽ നിന്ന് നേരിട്ട് വ്യക്തിയിലേക്ക് പകരാം. രോഗബാധിതരായ ആളുകളിൽ, വൈറസ് ലക്ഷണമില്ലാത്ത (സബ്ക്ലിനിക്കൽ) അണുബാധ മുതൽ അക്യൂട്ട് റെസ്പിറേറ്ററി അസുഖം, മാരകമായ എൻസെഫലൈറ്റിസ് വരെ നിരവധി രോഗങ്ങൾക്ക് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന (WHO) പറയുന്നു.

നിപ വെെറസ് ; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഇടയ്ക്കിടെ കൈ കഴുകുക

അസുഖമുള്ള പന്നികളുമായോ വവ്വാലുകളുമായോ ഉള്ള സമ്പർക്കം ഒഴിവാക്കുക.

പന്നി ഫാമുകൾ വൃത്തിയാക്കി അണുവിമുക്തമാക്കുക

കഴിക്കുന്നതിനു മുമ്പ് എല്ലാ പഴങ്ങളും കഴുകി തൊലി കളയുക

വൈറസ് ബാധിച്ച വ്യക്തിയുടെ ഉമിനീർ, രക്തം അല്ലെങ്കിൽ മറ്റ് ശരീര ദ്രാവകങ്ങൾ എന്നിവയുമായി സമ്പർക്കം ഒഴിവാക്കുക.

വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളിൽ കഴിവതും പോകരുത്. വവ്വാൽ കടിച്ച പഴങ്ങളോ മറ്റോ സ്പർശിക്കാനോ കഴിക്കാനോ പാടില്ല.