ഹൃദ്രോഗ സാധ്യത കുറയ്ക്കുന്ന മെഡിറ്ററേനിയൻ ഭക്ഷണക്രമത്തിൽ എക്സ്ട്രാ വിർജിൻ ഒലിവ് ഓയിലിലെ പ്രധാന ചേരുവകളിൽ ഒന്നാണ് ഒലിയിക് ആസിഡ്. ഇത് ഒരു മോണോസാച്ചുറേറ്റഡ് കൊഴുപ്പാണ്. ഇത് നല്ല കൊളസ്ട്രോൾ കൂട്ടുകയും മോശം കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു.
ഒലീവ് ഓയിലോ വെളിച്ചെണ്ണയോ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിന് ഇതിൽ ഏതാണ് നല്ലത്? രണ്ടിലും ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഒലിവ് ഓയിൽ, പ്രത്യേകിച്ച് എക്സ്ട്രാ വിർജിൻ ഒലിവ് ഓയിലിൽ (EVOO) ഉയർന്ന അളവിലുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ, ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നു.
കൂടാതെ, ഒലിയിക് ആസിഡും പോളിഫെനോളുകളും ധാരാളമായി അടങ്ങിയിരിക്കുന്നത് ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും വീക്കം കുറയ്ക്കുകയും ടൈപ്പ് 2 പ്രമേഹം, അൽഷിമേഴ്‌സ് തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നതായി
യുസി ഡേവിസിലെയും അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെയും ഗവേഷകർ വ്യക്തമാക്കുന്നു.
ഹൃദ്രോഗ സാധ്യത കുറയ്ക്കുന്ന മെഡിറ്ററേനിയൻ ഭക്ഷണക്രമത്തിൽ എക്സ്ട്രാ വിർജിൻ ഒലിവ് ഓയിലിലെ പ്രധാന ചേരുവകളിൽ ഒന്നാണ് ഒലിയിക് ആസിഡ്. ഇത് ഒരു മോണോസാച്ചുറേറ്റഡ് കൊഴുപ്പാണ്. ഇത് നല്ല കൊളസ്ട്രോൾ കൂട്ടുകയും മോശം കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു.
ദിവസവും അര ടേബിൾസ്പൂണിൽ കൂടുതൽ ഒലിവ് ഓയിൽ കഴിക്കുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത 15% കുറവും കൊറോണറി ഹൃദ്രോഗ സാധ്യത 21% കുറവുമാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു.
ഒരു ടീസ്പൂൺ വെണ്ണ, മയോണൈസ് അല്ലെങ്കിൽ പാലുൽപ്പന്നങ്ങളുടെ കൊഴുപ്പ് എന്നിവയ്ക്ക് പകരം അതേ അളവിൽ ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത 5 ശതമാനം കുറവാണെന്ന് ഗവേഷകർ പറയുന്നു. മാത്രമല്ല, ഒലീവ് ഓയിൽ പോളിഫെനോളുകളാൽ സമ്പുഷ്ടമാണ്. ഇവ വീക്കം കുറയ്ക്കാനും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
ഒലീവ് ഓയിൽ അടങ്ങിയ മെഡിറ്ററേനിയൻ ഭക്ഷണം കഴിക്കുന്ന ആളുകൾക്ക് ഹൃദയാഘാതം, പക്ഷാഘാതം, ഹൃദയ സംബന്ധമായ കാരണങ്ങളാൽ മരണം എന്നിവയ്ക്കുള്ള സാധ്യത വളരെ കുറവാണെന്ന് കണ്ടെത്തി.
ഒലീവ് ഓയിലിന്റെ അതേ പോഷകഗുണങ്ങൾ വെളിച്ചെണ്ണയിലും അടങ്ങിയിട്ടുണ്ട്. വെളിച്ചെണ്ണയിൽ ഉയർന്ന അളവിൽ മീഡിയം-ചെയിൻ ട്രൈഗ്ലിസറൈഡുകൾ (എംസിടി) ഉള്ളതിനാൽ കരൾ രോഗങ്ങൾ തടയാൻ സഹായിക്കും. വെളിച്ചെണ്ണ അപൂരിത കൊഴുപ്പുകളേക്കാളും സസ്യ എണ്ണകളേക്കാളും എൽഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഒലീവ് ഓയിലുമായി താരതമ്യപ്പെടുത്തുമ്പോൾ വെളിച്ചെണ്ണ മോശം കൊളസ്ട്രോളിനെ കാര്യമായി വർദ്ധിപ്പിക്കുന്നില്ലെന്ന് ബിഎംജെ ഓപ്പൺ പഠനം വ്യക്തമാക്കുന്നു.
ചുരുക്കി പറഞ്ഞാൽ, രണ്ട് എണ്ണകളും മിതമായ അളവിൽ മാത്രം ഉപയോഗിക്കുക. ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ തന്നെയാണ് കൂടുതൽ നല്ലതെന്ന് പറയാം. മറുവശത്ത്, വെളിച്ചെണ്ണ രുചികരമാണെങ്കിലും ദിവസേന കഴിക്കുന്നതിനേക്കാൾ ഇടയ്ക്കിടെ കഴിക്കുന്നതാണ് നല്ലത്.


