Asianet News MalayalamAsianet News Malayalam

Health Tips : പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിതാ... ​

ദിവസത്തിന്റെ തുടക്കത്തിൽ തന്നെ ഉയർന്ന പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം ശീലമാക്കണമെന്ന് ലവ്‌നീത് ബത്ര ആവശ്യപ്പെടുന്നു. പ്രഭാതഭക്ഷണത്തിൽ കുറഞ്ഞത് 20-25 ഗ്രാം പ്രോട്ടീൻ ഉണ്ടായിരിക്കണമെന്നും അവർ പറഞ്ഞു.

protein breakfasts to keep you going all morning -rse-
Author
First Published Aug 31, 2023, 8:02 AM IST

ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ എന്ന് പറയുന്നത്. ദിവസത്തിലെ ആദ്യ ഭക്ഷണത്തിൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ധാതുക്കളും നൽകുന്നു. പ്രോട്ടീനുകൾ ആരോഗ്യകരമായ പ്രഭാതഭക്ഷണത്തിന്റെ ഒരു പ്രധാന സവിശേഷതയാണ്. എന്നാൽ ഇന്ത്യൻ ഭക്ഷണക്രമം സാധാരണയായി കാർബോഹൈഡ്രേറ്റിൽ വളരെ ഭാരമുള്ളതാണ്. അതിനാൽ അവരുടെ ഭക്ഷണത്തിൽ പ്രോട്ടീനുകൾ ഉൾപ്പെടുത്തുന്നത് കുറവാണ്. 

ദിവസത്തിന്റെ തുടക്കത്തിൽ തന്നെ ഉയർന്ന പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം ശീലമാക്കണമെന്ന് ലവ്‌നീത് ബത്ര ആവശ്യപ്പെടുന്നു. പ്രഭാതഭക്ഷണത്തിൽ കുറഞ്ഞത് 20-25 ഗ്രാം പ്രോട്ടീൻ ഉണ്ടായിരിക്കണമെന്നും അവർ പറഞ്ഞു.

പ്രോട്ടീനിന്റെ അഭാവം കാലക്രമത്തിൽ വലിയ രോഗിയാക്കിമാറ്റും. അതുകൊണ്ട് പ്രഭാതഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ അടങ്ങിയിട്ടുണ്ടോ എന്നുറപ്പുവരുത്തുക. ബ്രേക്ക്ഫാസ്റ്റിനു തിരഞ്ഞെടുക്കാവുന്ന ചില പ്രോട്ടീൻസമ്പുഷ്ട ഭക്ഷണങ്ങൾ ഏതൊക്കെ എന്നതാണ് താഴേ പറയുന്നത്...

ഒന്ന്...

മുളപ്പിച്ച പയർ കൊണ്ടുള്ള സാലഡ് രുചികരം മാത്രമല്ല നാരുകളും പ്രോട്ടീനും ചേർക്കുന്നതിനുള്ള നല്ലൊരു മാർഗം കൂടിയാണ്. ഇതിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അത് പ്രഭാതഭക്ഷണത്തിന് നല്ല രുചിയും ആരോഗ്യവും നൽകുന്നു.

രണ്ട്...

ഓട്‌സ് ആരോഗ്യകരവും പ്രോട്ടീനാൽ സമ്പന്നവുമാണ്. കൂടാതെ ഫെെബർ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ വിശപ്പ് കുറയ്ക്കാനും സഹായകമാണ്.

മൂന്ന്...

അണ്ടിപ്പരിപ്പും വിത്തുകളും പ്രോട്ടീനുകളുടെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും മികച്ച ഉറവിടമാണ്. സലാഡുകൾ, കറികൾ എന്നിവയുൾപ്പെടെ വിവിധ വിഭവങ്ങളിൽ അവ ഉപയോഗിക്കാം. 

നാല്...

പ്രാതലിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ നിറഞ്ഞ വിഭവമാണ് മുട്ട.പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ് മുട്ട. 

അഞ്ച്...

നിലക്കടല, പീനട്ട് ബട്ടർ, ബദാം അല്ലെങ്കിൽ ബദാം പൊടി, വാൾനട്ട്, ബ്രസീൽ നട്‌സ്, പിസ്ത, കശുവണ്ടി എന്നിവ  പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. എള്ള്, ചിയ, ഫ്ളാക്സ് സീഡുകൾ എന്നിവയും സസ്യാഹാര ഭക്ഷണത്തിന് നല്ല പ്രോട്ടീൻ ഉറവിടങ്ങളാണ്.

പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണോ നിങ്ങൾ ? അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

 

Follow Us:
Download App:
  • android
  • ios