Asianet News MalayalamAsianet News Malayalam

Health Tips : എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യം മാത്രമല്ല പ്രോട്ടീനും വേണം, കഴിക്കൂ ഈ ഭക്ഷണങ്ങൾ

കാൽസ്യം മാത്രമല്ല പാലിൽ പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു ​​ഗ്ലാസ് പാൽ കുടിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

protein rich foods for strong and healthy bones
Author
First Published Aug 16, 2024, 9:56 AM IST | Last Updated Aug 16, 2024, 9:56 AM IST

ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന പോഷകമാണ് പ്രോട്ടീൻ.  പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിന് ഊർജം നൽകുന്നു. എല്ലുകൾക്കും മസിലുകൾക്കും കരുത്ത് നൽകാനും പ്രതിരോധശേഷി കൂട്ടാനും ശരീരഭാരം നിയന്ത്രിക്കാനുമെല്ലാം പ്രോട്ടീൻ സഹായകമാണ്.

പേശികളുടെ ബലം വർദ്ധിപ്പിക്കുക, എല്ലുകളെ ശക്തിപ്പെടുത്തുക, ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കുക,  പ്രതിരോധശേഷി കൂട്ടുക നിരവധി ആരോ​ഗ്യ​ഗുണങ്ങശ്‍ പ്രോട്ടീനിലൂടെ ലഭിക്കുന്നു. ദിവസവും കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിതാ...

മുട്ട

അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, കണ്ണിനെ സംരക്ഷിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് മുട്ട.  മുട്ടയിൽ പ്രോട്ടീൻ കൂടുതലാണ്. പ്രതിരോധശേഷി കൂട്ടുന്നതിന് മുട്ട സഹായകമാണ്.

പാൽ

കാൽസ്യം മാത്രമല്ല, പാലിൽ പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു ​​ഗ്ലാസ് പാൽ കുടിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

നട്സ്

വാൾനട്ട്, ബദാം, പിസ്ത തുടങ്ങിയ നട്സുകൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഇവയിൽ പ്രോട്ടീൻ കൂടുതലായി അടങ്ങിയിരിക്കുന്നു.

പയർ വർ​ഗങ്ങൾ

പ്രോട്ടീനുകൾ മാത്രമല്ല, ഫൈബർ, ഫോളേറ്റ്, ഇരുമ്പ്, ഫോസ്ഫറസ്, പൊട്ടാസ്യം, ബി വിറ്റാമിനുകൾ തുടങ്ങിയ പോഷകങ്ങളും ധാതുക്കളും പയർ വർ​ഗങ്ങളിൽ അടങ്ങിയിരിക്കുന്നു. പയറിലെ പ്രോട്ടീൻ ആരോഗ്യകരമായ ഹൃദയം നിലനിർത്താനും ദഹനത്തെ സഹായിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. 

ഓട്സ്

ഫെെബർ മാത്രമല്ല പ്രോട്ടീനാൽ സമ്പുഷ്ടമാണ് ഓട്സ്. ഓട്സ് സ്മൂത്തിയായോ അല്ലാതെയോ കഴിക്കാവുന്നതാണ്. 

തെെര്

തൈര് കഴിക്കുന്നത് ആമാശയത്തിന്റെ ആരോഗ്യം കൃത്യമായി നിലനിർത്തുന്നതിന് സഹായിക്കുന്നു. പ്രോട്ടീൻ മാത്രമല്ല, കാൽസ്യവും ഇതിൽ അടങ്ങിയിട്ടുണ്ട്. എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഇത് സഹായിക്കുന്നു.

പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കുടിക്കുന്ന ശീലം നിർത്തൂ, കാരണം ഇതാണ്
 

Latest Videos
Follow Us:
Download App:
  • android
  • ios