ലോകമെമ്പാടുമുള്ള ഏകദേശം 190 ദശലക്ഷം സ്ത്രീകളെയും പെൺകുട്ടികളെയും എൻഡോമെട്രിയോസിസ് ബാധിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
പിരീഡ്സ് ദിവസങ്ങളിൽ ആർത്തവ വേദന ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ആർത്തവ വേദന കഠിനമാകുന്നത് ഒരിക്കലും തള്ളികളയരുത്. എൻഡോമെട്രിയോസിസ്, അഡിനോമിയോസിസ്, ഗർഭാശയ ഫൈബ്രോയിഡുകൾ, പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് അല്ലെങ്കിൽ അണ്ഡാശയ സിസ്റ്റുകൾ തുടങ്ങിയ അവസ്ഥകൾ ആർത്തവ വേദന വഷളാക്കാൻ കാരണമാകും. പരിശോധന വൈകുന്നത് വിട്ടുമാറാത്ത പെൽവിക് വേദന, പ്രത്യുൽപാദന പ്രശ്നങ്ങൾ, കനത്ത ആർത്തവ രക്തസ്രാവം എന്നിവയ്ക്ക് കാരണമാകും.
ലോകമെമ്പാടുമുള്ള ഏകദേശം 190 ദശലക്ഷം സ്ത്രീകളെയും പെൺകുട്ടികളെയും എൻഡോമെട്രിയോസിസ് ബാധിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ആർത്തവ സമയത്ത് നേരിയതോ മിതമായതോ ആയ വേദന, പ്രൈമറി ഡിസ്മനോറിയ എന്നറിയപ്പെടുന്നു. ഇത് ഗർഭാശയം ചുരുങ്ങാൻ കാരണമാകുന്ന ഹോർമോൺ പോലുള്ള രാസവസ്തുക്കൾ ആയ പ്രോസ്റ്റാഗ്ലാൻഡിൻസ് മൂലമാണ് ഉണ്ടാകുന്നത്.
കഠിനമായ ആർത്തവ വേദനയുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് എൻഡോമെട്രിയോസിസ്. ഗർഭാശയ പാളിക്ക് സമാനമായ ടിഷ്യു ഗർഭാശയത്തിന് പുറത്ത് വളരുകയും, അണ്ഡാശയങ്ങൾ, ഫാലോപ്യൻ ട്യൂബുകൾ, കുടൽ, പെൽവിക് പാളി എന്നിവയെ ബാധിക്കുകയും ചെയ്യുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.
കഠിനമായ ആർത്തവ വേദന, ലൈംഗിക ബന്ധത്തിൽ വേദന, ആർത്തവ സമയത്ത് മൂത്രമൊഴിക്കുമ്പോഴോ മലമൂത്ര വിസർജ്ജനം നടത്തുമ്പോഴോ ഉള്ള വേദന, വിട്ടുമാറാത്ത പെൽവിക് വേദന, ഗർഭിണിയാകാനുള്ള ബുദ്ധിമുട്ട്, കനത്ത ആർത്തവ രക്തസ്രാവം എന്നിവയാണ് എൻഡോമെട്രിയോസിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ. പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകളിൽ ഏകദേശം 10 ശതമാനം പേർക്ക് എൻഡോമെട്രിയോസിസ് ബാധിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
30-കളുടെ അവസാനത്തിലും 40-കളിലും ഉള്ള സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന മറ്റൊരു പ്രധാന ആരോഗ്യപ്രശ്നമാണ് അഡിനോമയോസിസ് (adenomyosis). എൻഡോമെട്രിയോസിസിൽ നിന്ന് വ്യത്യസ്തമായി, ഗർഭാശയത്തിൻ്റെ ഉൾഭിത്തിയിലെ കലകൾ (tissue) ഗർഭാശയത്തിൻ്റെ പേശീഭിത്തിയിലേക്ക് വളരുന്ന അവസ്ഥയാണിത്.
വർദ്ധിച്ചുവരുന്ന വേദനാജനകമായ ആർത്തവം, അമിതമായ ആർത്തവ രക്തസ്രാവം, ആർത്തവ സമയത്ത് രക്തം കട്ടപിടിക്കൽ, പെൽവിക് മർദ്ദം, ഗർഭാശയം വലുതാകൽ എന്നിവയ്ക്ക് കാരണമാകുന്നു. അഡിനോമിയോസിസ് സാധാരണയായി 40 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ് ബാധിക്കുന്നതെന്നാണ് യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് വ്യക്തമാക്കുന്നത്.
ഗർഭാശയ ഫൈബ്രോയിഡുകൾ ഗർഭാശയത്തിലുണ്ടാകുന്ന ക്യാൻസർ അല്ലാത്ത മുഴകളാണ്; പ്രായത്തിനനുസരിച്ച് ഇവ കൂടുതലായി കണ്ടുവരുന്നു. 50 വയസ്സിനുള്ളിൽ 70 മുതൽ 80 ശതമാനം വരെ സ്ത്രീകളെയും ഫൈബ്രോയിഡുകൾ ബാധിക്കാറുണ്ട്. എന്നിരുന്നാലും, പലരിലും ഇതിന്റെ ലക്ഷണങ്ങൾ പ്രകടമാകാറില്ല. കഠിനമായ ആർത്തവ വേദന, പെൽവിക് മർദ്ദം, മലബന്ധം, നടുവേദന എന്നിവയ്ക്ക് കാരണമാകും.


