വാർദ്ധക്യ വിരുദ്ധ ചികിത്സകളും, പ്രത്യേകിച്ച് ഗ്ലൂട്ടത്തയോൺ, വിറ്റാമിൻ സി എന്നിവ ഹൃദയസ്തംഭനത്തിന് കാരണമായതാകാമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.
നടിയും മോഡലുമായ ഷെഫാലി ജരിവാല (Shefali Jariwala) അന്തരിച്ച വാർത്ത ആരാധകരെ ഏറെ ഞെട്ടിച്ചിരിക്കുകയാണ്. അന്ധേരി പ്രദേശത്തെ വസതിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ ഒരു മണിയോടെയാണ് മുംബൈ പോലീസിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ നടിയുടെ മരണ കാരണം വ്യക്തമല്ലെന്ന് അറിയിച്ച മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
കഴിഞ്ഞ ഏഴ് മുതൽ എട്ട് വർഷമായി ഷെഫാലി പതിവായി വാർദ്ധക്യത്തിനെതിരായ മരുന്നുകൾ കഴിച്ചിരുന്നു. ജൂൺ 27 ന് വീട്ടിൽ ഒരു പൂജ ഉണ്ടായിരുന്നു. ആ സമയത്ത് ഷെഫാലി ഉപവസിച്ചിരുന്നു. ഇതൊക്കെയാണെങ്കിലും, അതേ ദിവസം ഉച്ചകഴിഞ്ഞ് അവർ വാർദ്ധക്യത്തിനെതിരായ മരുന്ന് കുത്തിവയ്പ്പ് എടുത്തു. വർഷങ്ങൾക്ക് മുമ്പാണ് ഒരു ഡോക്ടർ അവർക്ക് ഈ മരുന്നുകൾ നിർദ്ദേശിച്ചത്. അതിനുശേഷം അവർ എല്ലാ മാസവും ഈ ചികിത്സ സ്വീകരിച്ചുവരികയായിരുന്നു. പൊലീസ് അന്വേഷണത്തിൽ ഈ മരുന്നുകൾ ഹൃദയസ്തംഭനത്തിന് ഒരു പ്രധാന കാരണമായിരിക്കാമെന്ന് കണ്ടെത്തികയായിരുന്നു.
വാർദ്ധക്യ വിരുദ്ധ ചികിത്സകളും, പ്രത്യേകിച്ച് ഗ്ലൂട്ടത്തയോൺ, വിറ്റാമിൻ സി എന്നിവ ഹൃദയസ്തംഭനത്തിന് കാരണമായതാകാമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. ഷെഫാലി ജരിവാലയുടെ വസതിയിൽ നിന്ന് പൊലീസും ഫോറൻസിക് സയൻസ് ലബോറട്ടറി വിദഗ്ധരും ഗ്ലൂട്ടത്തയോൺ (ചർമ്മം വെളുപ്പിക്കുന്നതിനും വിഷവിമുക്തമാക്കുന്നതിനും പലപ്പോഴും ഉപയോഗിക്കുന്ന ഒരു മരുന്ന്), വിറ്റാമിൻ സി കുത്തിവയ്പ്പുകൾ, അസിഡിറ്റി ഗുളികകൾ എന്നിവ കണ്ടെത്തി.
എന്താണ് ഗ്ലൂട്ടത്തയോൺ ?
കോശങ്ങളിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഒരു ആന്റിഓക്‌സിഡന്റാണ് ഗ്ലൂട്ടത്തയോൺ. ഇതിൽ പ്രധാനമായും മൂന്ന് അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്നു. ഗ്ലൂട്ടാമൈൻ, ഗ്ലൈസിൻ, സിസ്റ്റൈൻ എന്നിവ. മെലാനിന്റെ അളവ് കുറയ്ക്കുന്നതിലൂടെയും ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നതിലൂടെയും ഇത് പ്രവർത്തിക്കുന്നു.
സൗന്ദര്യ ചികിത്സകളും ഹൃദയസ്തംഭനവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് മെട്രോ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ഡയറക്ടറും സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുമായ ഡോ. സമീർ ഗുപ്ത പറഞ്ഞു.
വൃക്ക സംബന്ധമായ പ്രശ്നങ്ങൾ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, കാൻസർ അല്ലെങ്കിൽ മറ്റേതെങ്കിലും രോഗം മൂലം ആരെങ്കിലും മരിക്കുമ്പോഴെല്ലാം അന്തിമഫലം ഹൃദയാഘാതമായിരിക്കും. ഇവിടെ നിർണായകമായ ചോദ്യം അവൾക്ക് ഹൃദയാഘാതം സംഭവിച്ചത് എന്തുകൊണ്ടാണ് എന്നതാണ്. വാർദ്ധക്യത്തിനെതിരായ ചികിത്സകൾ പെട്ടെന്നുള്ള ഹൃദയാഘാതത്തിന് കാരണമാകുമെന്ന് തെളിയിക്കാൻ ഒരു ഡാറ്റയും ഇല്ല. മുമ്പുണ്ടായിരുന്ന ആരോഗ്യസ്ഥിതികൾ, ഹൃദയ പ്രശ്നങ്ങൾ, ജീവിതശൈലി തിരഞ്ഞെടുപ്പുകൾ, പുകവലി ശീലങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ഒരു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് മരണത്തിന്റെ കൃത്യമായ കാരണം ഒടുവിൽ നിർണ്ണയിക്കുന്നതെന്ന് ഡോ. സമീർ ഗുപ്ത പറഞ്ഞു. പ്രായമാകുന്തോറും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഓക്സിഡേറ്റീവ് നാശവും കോശ മരണവും തടയാൻ കഴിയുന്ന ഏറ്റവും ശക്തമായ ആന്റിഓക്‌സിഡന്റുകളിൽ ഒന്നാണ് ഗ്ലൂട്ടത്തയോൺ. ഡോസേജിന്റെയും IV അഡ്മിനിസ്ട്രേഷന്റെയും കാര്യത്തിൽ, അപകടകരമായ രീതികൾ പിന്തുടരുന്നതിനും തുടർന്ന് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകുന്നതിനും ഇടയാക്കും.
മറ്റൊന്ന് രക്തസമ്മർദ്ദം പെട്ടെന്ന് കുറഞ്ഞുപോയെന്നും ഇതിന് പിന്നാലെ ഹൃദയാഘാതം ഉണ്ടായെന്നും ഇതായിരിക്കാം മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രക്തസമ്മർദ്ദം 90/60 mm Hg യിൽ താഴെയാകുന്നത് എല്ലായ്പ്പോഴും അപകടകരമാണ്. വേഗത്തിലും വളരെ പെട്ടെന്ന് കുറയുന്നതും തലച്ചോറ്, ഹൃദയം, വൃക്കകൾ തുടങ്ങിയ സുപ്രധാന അവയവങ്ങളിലേക്കുള്ള ഓക്സിജൻ സമ്പുഷ്ടമായ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തും. ഇത് പെട്ടെന്ന് അവയവങ്ങളുടെ പരാജയത്തിലേക്ക് നയിക്കുകയും ചെയ്യും.
രക്തസമ്മർദ്ദം പെട്ടെന്ന് കുറയുന്നതിന് നിരവധി ഗുരുതരമായ കാരണങ്ങളുണ്ട്. നിർജ്ജലീകരണം, അണുബാധ മൂലമുള്ള സെപ്റ്റിക് ഷോക്ക്, കടുത്ത അലർജി പ്രതിപ്രവർത്തനമായ അനാഫൈലക്സിസ്, ഹൃദയാഘാതം, അല്ലെങ്കിൽ രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ കഴിവിനെ ദുർബലപ്പെടുത്തുന്ന ക്രമരഹിതമായ ഹൃദയമിടിപ്പ് തുടങ്ങിയ ഹൃദയ പ്രശ്നങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ബിപി പെട്ടെന്ന് കുറയുന്നതിനെ ഹൈപ്പോടെൻഷൻ എന്ന് പറയുന്നു. അമിതമായി വിയർക്കുക, തണുപ്പ് അനുഭവപ്പെടുക, ദുർബലവും വേഗത്തിലുള്ളതുമായ നാഡിമിടിപ്പ്, ബോധക്ഷയം എന്നിവ ബിപി കുറയുന്നതിന്റെ ലക്ഷണങ്ങളാണ്.


