വൈറസ് ബാധയേൽക്കാതിരിക്കലും പ്രതിരോധശേഷി കൂട്ടലുമാണ് വൈറസിനെതിരെയുള്ള ഏറ്റവും മികച്ച പ്രതിരോധ മാർഗങ്ങൾ. കുട്ടികൾക്ക് വാക്സിൻ നൽകുകയും കൈകളുടെ ശുചിത്വം പാലിക്കുകയും രോഗലക്ഷണങ്ങളുണ്ടെങ്കിൽ പുറത്തുപോകാതിരിക്കുകയും വേണം.
ദില്ലിയിൽ H1N1 കേസുകളുടെ എണ്ണം കൂടി വരുന്നു. ഈ വർഷം ഇതുവരെ ആകെ 1,449 H1N1 ഇൻഫ്ലുവൻസ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്ത 229 കേസുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത് ആറിരട്ടി വർധനവാണ് രേഖപ്പെടുത്തുന്നതെന്ന് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ വ്യക്തമാക്കുന്നു. ഈ വർഷം ഇതുവരെ 1,449 H1N1 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
H1N1 രോഗികളുടെ എണ്ണത്തിൽ വർധനയുണ്ട്. പരിശോധനയ്ക്ക് അയക്കുന്നവരിൽ മൂന്നിലൊരാൾക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. കുട്ടികളിലും രോഗബാധ കൂടുന്നതായി കാണുന്നതായി ഗാസിയാബാദിലെ വൈശാലിയിലുള്ള മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ വിഭാഗം ഡയറക്ടർ ഡോ. വന്ദന ഗാർഗ് പറഞ്ഞു.
ശ്വാസകോശ സംബന്ധമായ അസുഖമുണ്ടാക്കുന്ന ഒരു ഇൻഫ്ലുവൻസ എ (Influenza A) വൈറസ് വകഭേദമാണ് H1N1 അഥവാ 'സ്വൈൻ ഫ്ലൂ . ശ്വാസകോശ സംബന്ധമായ സ്രവങ്ങളിലൂടെ പകരുന്ന ഇത് പെട്ടെന്നുള്ള കടുത്ത പനി, ചുമ, ശരീരവേദന, ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നു. ഭൂരിഭാഗം ആളുകളും ഇതിൽ നിന്ന് പൂർണ്ണമായും സുഖം പ്രാപിക്കാറുണ്ടെങ്കിലും, ചെറിയ കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് ഇതിന്റെ അപകടസാധ്യത കൂടുതലാണ്.
വൈറസ് ബാധയേൽക്കാതിരിക്കലും പ്രതിരോധശേഷി കൂട്ടലുമാണ് വൈറസിനെതിരെയുള്ള ഏറ്റവും മികച്ച പ്രതിരോധ മാർഗങ്ങൾ. കുട്ടികൾക്ക് വാക്സിൻ നൽകുകയും കൈകളുടെ ശുചിത്വം പാലിക്കുകയും രോഗലക്ഷണങ്ങളുണ്ടെങ്കിൽ പുറത്തുപോകാതിരിക്കുകയും വേണം.
കുട്ടികളിൽ എച്ച്1എൻ1 കേസുകൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. വാക്സിൻ എടുക്കുക
2. കൈകളുടെ ശുചിത്വം
3. അടുത്ത സമ്പർക്കം ഒഴിവാക്കുക
4. പങ്കിട്ടുപയോഗിക്കുന്ന വസ്തുക്കൾ അണുവിമുക്തമാക്കുക.


