ഭിന്നശേഷിക്കാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, സമൂഹത്തില്‍ ഭിന്നശേഷിയുള്ളവർ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കാനുമാണ് ഇങ്ങനെയൊരു ദിനം ആചരിക്കുന്നത്.
അന്താരാഷ്ട്ര ഭിന്നശേഷി ദിനം എല്ലാ വർഷവും ഡിസംബർ 3-ന് ആചരിക്കുന്നു. ഭിന്നശേഷിക്കാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, സമൂഹത്തില്‍ ഭിന്നശേഷിയുള്ളവർ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കാനുമാണ് ഇങ്ങനെയൊരു ദിനം ആചരിക്കുന്നത്. 1992-ൽ ഐക്യരാഷ്ട്രസഭയാണ് ഈ ദിനം സ്ഥാപിച്ചത്.
1975-ൽ ഐക്യരാഷ്ട്ര സഭ ഭിന്നശേഷിക്കാരുടെ അവകാശ പ്രഖ്യാപനം നടത്തി. പിന്നീട് 1982 ഭിന്നശേഷിക്കാരുടെ വർഷമായി ആഘോഷിച്ചു. തുടർന്ന് 1983-92 വരെയുള്ള കാലഘട്ടം ഭിന്നശേഷിക്കാരുടെ ദശകമായും ആചരിച്ചു. ഇതിൻറെ അവസാനം 1992-ലാണ് എല്ലാവർഷവും ഡിസംബർ 3 ഭിന്നശേഷി ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത്. ഭിന്നശേഷിയുള്ളവർക്ക് സമൂഹത്തിൻറെ മുഖ്യധാരയിൽ പങ്കാളിത്തം ഉറപ്പാക്കുക വഴി സമഗ്ര വികസനം സാധ്യമാക്കുക എന്ന സമീപനമാണ് ഐക്യരാഷ്ട്ര സഭ മുന്നോട്ട് വയ്ക്കുന്നത്.
യുഎന്നിന്‍റെ ഭാഗമായ ലോകാരോഗ്യ സംഘടനയും ഭിന്നശേഷി ദിനാഘോഷങ്ങളുടെ ഏകോപനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നു. ഈ ദിനാഘോഷം ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം എല്ലാ വർഷവും ലോകത്തെ ഓർമ്മിപ്പെടുത്തുക കൂടിയാണ്. "സാമൂഹിക പുരോഗതി കൈവരിക്കുന്നതിനായി ഭിന്നശേഷി സമൂഹങ്ങളെ പരിപോഷിപ്പിക്കുക" എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.
