കുട്ടികൾക്ക് സ്കൂളിൽ ഭക്ഷണം കൊടുത്ത് വിടുമ്പോൾ ആരോ​ഗ്യകരമായ ഭക്ഷണം നൽകാനാണ് ശ്രമിക്കേണ്ടത്. പനീർ ക്യൂബുകളും സീസണൽ പച്ചക്കറികളും പഴങ്ങളും നൽകുക. ആരോഗ്യകരമായ ‌ ഒരു പിടി നട്സ് ‌ദിവസവും നൽകുക.  

മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും അമിതവണ്ണം വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. അമിതവണ്ണം നിരവധി ആരോ​ഗ്യപ്രശ്നങ്ങൾക്കാണ് കാരണമാകുന്നത്. ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നത് കുട്ടികളിലെ അമിതവണ്ണം കുറയ്ക്കാൻ സാധിക്കും. 

ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളും സംസ്കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കുന്നത് അമിതവണ്ണം കുറയ്ക്കുന്നതിന് പ്രധാനമാണ്. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ (വെള്ള ബ്രെഡ്, വെള്ള അരി, പായ്ക്ക് ചെയ്ത നൂഡിൽസ്), സംസ്കരിച്ച ഭക്ഷണങ്ങൾ (പായ്ക്ക് ചെയ്ത കുക്കികൾ, ചിപ്സ്, പഞ്ചസാര പാനീയങ്ങൾ) എന്നിവ അമിതവണ്ണത്തിന് മാത്രമല്ല കാരണമാകുന്നത്. ഊർജ്ജനില കുറയ്ക്കുന്നതിന് ഇടയാക്കുകയും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ടും മൂഡ് സ്വീം​ഗിസിനും കാരണമാകും.

കുട്ടികൾക്ക് സ്കൂളിൽ ഭക്ഷണം കൊടുത്ത് വിടുമ്പോൾ ആരോ​ഗ്യകരമായ ഭക്ഷണം നൽകാനാണ് ശ്രമിക്കേണ്ടത്. പനീർ ക്യൂബുകളും സീസണൽ പച്ചക്കറികളും പഴങ്ങളും നൽകുക. ആരോഗ്യകരമായ ‌ ഒരു പിടി നട്സ് ‌ദിവസവും നൽകുക. •കാരറ്റ്, പയർ, ബീൻസ് എന്നിവ ചേർത്ത മില്ലറ്റ് ഉപ്പുമാവ് കുട്ടികൾക്ക് നൽകുന്നതും മികച്ചൊരു ഓപ്ഷനാണ്. ഒരു ചെറിയ പാത്രത്തിൽ മുളിപ്പിച്ച ചെറുപയർ ഉൾപ്പെടുത്തുക.

വെള്ള കടല വേവിച്ചതിലേക്ക് തക്കാളി സവാള ചേർത്ത് സാലഡ് രൂപത്തിൽ നൽകുന്നതും ആരോ​ഗ്യത്തിനും നല്ലതാണ്. വെള്ളക്കടല സമ്പൂർണ്ണ പ്രോട്ടീൻ ഭക്ഷണമാണ്. കാരണം ഇത് വയറു പെട്ടെന്ന് നിറയാൻ സഹായിക്കും. കുട്ടികൾക്ക് നൽകാവുന്ന മറ്റൊരു ഭ​ക്ഷണമാണ് വെജിറ്റബിൾ സാൻഡ്‌വിച്ച്. എന്നാൽ വെള്ള ബ്രെഡല്ല വേണ്ടത്. പകരം ധാന്യങ്ങൾ അടങ്ങിയ ​ഗോതമ്പ് ബ്രെഡ് കുട്ടികൾക്ക് സ്നാക്കായി നൽകാവുന്നതാണ്.

റാഗി ഇഡ്ഡലി കുട്ടികളിൽ അമിതവണ്ണം കുറയ്ക്കാൻ മാത്രമല്ല പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ഒരു ചെറിയ പാത്രത്തിൽ വിത്തുകളും നട്സും ചേർത്ത് കഴിക്കുന്നതും ഏറെ നല്ലതാണ്.