അസഹ്യമായതും, ഒന്നിൽ കൂടുതൽ ദിവസങ്ങൾ നീണ്ട് നിൽക്കുന്നതുമായ വേദനയുള്ളവർ തീർച്ചയായും വൈദ്യസഹായം തേടണം. ഒരുപക്ഷേ മറ്റെന്തെങ്കിലും രോഗത്തിന്റെ ലക്ഷണമായിരിക്കാം അത്.

മിക്ക സ്ത്രീകളിലും ആർത്തവകാലത്ത് വയറ് വേദനയും മറ്റ് അസ്വസ്ഥകളും ഉണ്ടാകാറുണ്ട്. തലവേദന, അമിത ക്ഷീണം ഇങ്ങനെ പലർക്കും പലതാണ്. ദൈനംദിന ജീവിതത്തെ വരെ ബാധിക്കുന്ന ഇത്തരം വേദനകൾക്ക് ഒരു പരിധി വരെ തടയാൻ സാധിക്കുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.

വ്യായാമങ്ങൾ, യോഗ, ഒമേഗ-3, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ സമീകൃതാഹാരം എന്നിവയും രോഗലക്ഷണങ്ങളെ ലഘൂകരിക്കും. ഈ സമയത്ത് ബ്രൗൺ റൈസ്, ഓട്ട്‌സ്, ബ്രോക്കളി, ചാര, കാരറ്റ്, മധുരക്കിഴങ്ങ്, ബീൻസ്, പീസ്, ആപ്പിൾ, മാങ്ങ, ഓറഞ്ച് പോലുള്ളവ ആഹാരത്തിൽ കൂടുതലായ ഉൾപ്പെടുത്താം. 

അസഹ്യമായതും, ഒന്നിൽ കൂടുതൽ ദിവസങ്ങൾ നീണ്ട് നിൽക്കുന്നതുമായ വേദനയുള്ളവർ തീർച്ചയായും വൈദ്യസഹായം തേടണം. ഒരുപക്ഷേ മറ്റെന്തെങ്കിലും രോഗത്തിന്റെ ലക്ഷണമായിരിക്കാം അത്.

ആർത്തവ വേദന ശമിപ്പിക്കാൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

1. മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങളായ വാഴപ്പഴം, മത്തങ്ങ വിത്തുകൾ എന്നിവ കഴിക്കുന്നത് വയറുവേദന കുറയ്ക്കാൻ സഹായിക്കും.

2. ചൂടുള്ള ആവണക്കെണ്ണയിൽ ഒരു തുണി നനച്ച് വയറിൽ പുരട്ടുക. വയറ് വേദനയിൽ നിന്ന് ആശ്വാസം ലഭിക്കും.

3. മലബന്ധം ശമിപ്പിക്കാൻ ചമോമൈൽ, ഇഞ്ചി തുടങ്ങിയ ഹെർബൽ ടീ കുടിക്കുക.

4. വേദന കുറയ്ക്കാൻ മത്സ്യങ്ങൾ, ഫ്ളാക്സ് സീഡ് എന്നിവ ഉൾപ്പെടുത്തുക.

5. പിരിമുറുക്കം ഒഴിവാക്കാൻ വ്യായാമങ്ങൾ ശീലിക്കുക.

6. ജലാംശം നിലനിർത്താനും വയറു വീർക്കൽ കുറയ്ക്കാനും കരിക്കിൻ വെള്ളം കുടിക്കുക.

7. ആർത്തവ വേളകളിൽ രാവിലെ ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് വേദന കുറയുന്നതിൽ സഹായിക്കും. പാലിലുളള കാത്സ്യം വേദന കൂറയ്ക്കുന്നതിൽ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. 

8. ആർത്തവസമയത്ത് ചൂടുവെളളത്തിൽ കുളിക്കുന്നതും വേദന കുറയുന്നതിൽ സഹായിക്കുന്നു.