ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നത് എല്ലുകൾ പെട്ടെന്ന് പൊട്ടുന്നതിന് ഇടയാക്കും. ഇത് കുട്ടികളിൽ റിക്കറ്റുകൾ അല്ലെങ്കിൽ മുതിർന്നവരിൽ ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകൾക്ക് കാരണമാകും.  

ശരീരത്തിന് വേണ്ട പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിൻ ഡി. അസ്ഥികളെയും പല്ലുകളെയും ശക്തമായി നിലനിർത്താൻ മാത്രമല്ല പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും സഹായകമാണ് വിറ്റാമിൻ ഡി. ജീവിതശൈലിയും ഭക്ഷണക്രമത്തിലെ മാറ്റങ്ങളും ഉപയോഗിച്ച് തന്നെ വിറ്റാമിൻ ഡിയുടെ അളവ് ഫലപ്രദമായി മെച്ചപ്പെടുത്താൻ കഴിയും.

ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നത് എല്ലുകൾ പെട്ടെന്ന് പൊട്ടുന്നതിന് ഇടയാക്കും. ഇത് കുട്ടികളിൽ റിക്കറ്റുകൾ അല്ലെങ്കിൽ മുതിർന്നവരിൽ ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകൾക്ക് കാരണമാകും. വിറ്റാമിൻ ഡിയും മാനസികാരോ​ഗ്യത്തിനും ശക്തമായ ബന്ധമുണ്ടെന്ന് പഠനങ്ങൾ പറയുന്നു. 

വിറ്റാമിൻ ഡിയുടെ കുറവ് മിക്കവരിലും സാധാരണമാണ്. എന്നാൽ പലരും ശ്രദ്ധിക്കാതെ പോകുന്നു. വിറ്റാമിൻ ഡിയുടെ കുറവ് ഉണ്ടെങ്കിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

പുറം വേദന

മുറിവ് ഉണങ്ങാൻ വെെകുക.

മുടികൊഴിച്ചിൽ

പേശി വേദന

ഉത്കണ്ഠയും വിഷാദവും

ഭാരം കൂടുക

സൂര്യപ്രകാശം ഏൽക്കുമ്പോൾ ശരീരം വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുന്നു. ദിവസവും രാവിലെ 10 മുതൽ 30 മിനിറ്റ് നേരം വെയിൽ സൂര്യപ്രകാശം ഏൽക്കുന്നത് 1000-2000 IU വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുമെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേത്തി പറയുന്നു. സാൽമൺ മത്സ്യം, ട്യൂണ, മുട്ട , മുട്ടയുടെ മഞ്ഞക്കരു, കൂൺ എന്നിവയിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. 

സാൽമൺ, സാർഡിൻ, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ എന്നിവയിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് വിറ്റാമിൻ ഡി നില ഗണ്യമായി മെച്ചപ്പെടുത്തും. കൂൺ പാചകം ചെയ്യുന്നതിന് മുമ്പ് കുറച്ച് മണിക്കൂർ വെയിലത്ത് ഉണക്കുന്നത് അവയുടെ വിറ്റാമിൻ ഡിയുടെ അളവ് ഗണ്യമായി വർദ്ധിപ്പിക്കും.

ചുരുക്കത്തിൽ, ശക്തമായ ശരീരത്തിനും, സന്തുലിതമായ രോഗപ്രതിരോധ സംവിധാനത്തിനും, ആരോഗ്യമുള്ള മനസ്സിനും വിറ്റാമിൻ ഡി അത്യാവശ്യമാണ്. ശരീരത്തിൽ ആവശ്യത്തിന് വിറ്റാമിൻ ഡി ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.