Asianet News MalayalamAsianet News Malayalam

വിട്ടുമാറാത്ത തലവേദന; കാരണം ഇതാകാം

ഏറെ അസ്വസ്ഥത ഉണ്ടാക്കുന്ന വേദനകളില്‍ ഒന്നാണ് മൈഗ്രേന്‍‍. സാധാരണ തലവേദനയെക്കാള്‍ രൂക്ഷമാണ് മൈഗ്രേന്‍. കടുത്ത വേദനയോടൊപ്പം ചിലര്‍ക്ക് ഛര്‍ദ്ദിയും മുഖമാകെ തരിപ്പുമെല്ലാം അനുഭവപ്പെടും. സ്ഥിരമായി മരുന്ന് കഴിച്ചാണ് പലരും മൈഗ്രേന്‍ നിയന്ത്രിക്കുന്നത്. 

What causes headaches everyday?
Author
Trivandrum, First Published May 20, 2019, 10:21 AM IST

തലവേദന ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണല്ലോ. പലകാരണങ്ങൾ കൊണ്ടാണ് തലവദന ഉണ്ടാകാറുള്ളത്. ചിലർക്ക് തലവേദന രോ​ഗലക്ഷണമാണ്. ഏതു തരം തലവേദനയായാലും പെട്ടെന്നൊന്നും മാറുന്നില്ലെങ്കിൽ വിദഗ്ധ പരിശോധന നടത്തുകതന്നെ വേണം. തലച്ചോറിന്റെയും ബന്ധപ്പെട്ട ഞരമ്പുകളുടെയും തലയ്ക്കു പുറമേയുള്ള ഭാഗങ്ങളുടെയും പ്രശ്നങ്ങൾ കാരണമാണ് സാധാരണഗതിയിൽ തലവേദനയുണ്ടാവുക. 

തണുത്ത കാറ്റടിച്ചാലും മഞ്ഞു കൊണ്ടാലും കാലാവസ്ഥ നോക്കാതെ തണുത്ത വെള്ളം കുടിച്ചാലും ഉറക്കമൊഴിച്ചാലും വെയിലധികം കൊണ്ടാലും കഠിനമായ ജോലി തുടർച്ചയായി ചെയ്താലും തണുത്ത വെള്ളത്തിൽ മുങ്ങിക്കുളിച്ചാലും ചിലർക്കു തലവേദനവരാം. പനിയോടൊപ്പം ചിലർക്കു തലവേദനയുണ്ടാകാം. 

കണ്ണോ മൂക്കോ ചെവിയോ വായയോ ആയി ബന്ധപ്പെട്ട രോഗം വന്നാലും തലവേദനയുണ്ടാകാം. കണ്ണിലെ പ്രഷർ കൂടിയാൽ തലവേദന വരാം.ടിവി, മൊബെെൽ, ലാപ് ടോപ്പ് എന്നിവ അമിതമായി ഉപയോ​ഗിക്കുന്നവരിൽ തലവേദന കൂടി വരുന്നതായാണ് നാഷണൽ ഹെഡേക്ക് ഫൗണ്ടേഷൻ നടത്തിയ പഠനത്തിൽ പറയുന്നത്. 

What causes headaches everyday?

പല തലവേദനകൾക്കും കാരണം നിർജലീകരണമാണ്. അതുകൊണ്ട് തലവേദന വന്നാൽ നന്നായി വെള്ളം കുടിക്കണം. രാത്രി ഉറക്കമിളയ്ക്കുന്നവർ അത്രയും സമയം അടുത്ത ദിവസം ഉറങ്ങിത്തീർക്കണം. ഇളംചൂടുള്ള എണ്ണ തലയിൽ മസാജ് ചെയ്തു ചെറുചൂടുള്ള വെള്ളത്തിൽ കുളിക്കണം. പൊതുവായി വരുന്ന തലവേദനയ്ക്ക് അമിതമായ ടിവി കംപ്യൂട്ടർ ഉപയോഗം ഇക്കാലത്ത് കാരണമാവുന്നുണ്ട്. 

ഏറെ അസ്വസ്ഥത ഉണ്ടാക്കുന്ന വേദനകളില്‍ ഒന്നാണ് മൈഗ്രേന്‍‍. സാധാരണ തലവേദനയെക്കാള്‍ രൂക്ഷമാണ് മൈഗ്രേന്‍. കടുത്ത വേദനയോടൊപ്പം ചിലര്‍ക്ക് ഛര്‍ദ്ദിയും മുഖമാകെ തരിപ്പുമെല്ലാം അനുഭവപ്പെടും. സ്ഥിരമായി മരുന്ന് കഴിച്ചാണ് പലരും മൈഗ്രേന്‍ നിയന്ത്രിക്കുന്നത്. 
 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios