ഗര്‍ഭകാലത്തും ഹോര്‍മോണുകളുടെ പ്രവര്‍ത്തനം കാരണം വെള്ളപോക്ക് കൂടുതലായി കാണാറുണ്ട്. ഇത് തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...
ഇന്ന് മിക്ക സ്ത്രീകളും അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്നമാണ് വെള്ളപോക്ക്. കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികളിലാണ് ഈ പ്രശ്നം രൂക്ഷമായ രീതിയില്‍ കാണപ്പെടുന്നത്. യോനിയ്ക്ക് അകത്ത് നിന്ന് നശിച്ച കോശങ്ങളും ബാക്ടീരിയകളും സാധാരണഗതിയില്‍ വെള്ള നിറത്തിലുള്ള ദ്രാവക രൂപത്തില്‍ പുറംതള്ളപ്പെടുന്ന അവസ്ഥയാണ് വെള്ളപോക്ക്.
മുലയൂട്ടല്‍, ലൈംഗിക ഉത്തേജനം തുടങ്ങിയവയെല്ലാം നടക്കുമ്പോള്‍ യോനിയില്‍ നിന്ന് ഡിസ്ചാര്‍ജ് ഉണ്ടാവാറുണ്ട്. ഇത് തികച്ചും സ്വാഭാവികമായ പ്രക്രിയ തന്നെയാണ്. എന്നാല്‍ ഇത് തുടര്‍ച്ചയായും അമിതമായ അളവിലും കാണുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം. മാത്രമല്ല അസ്വാഭാവികമായ നിറമോ മണമോ ഉണ്ടെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്.
മിക്ക സ്ത്രീകളിലും ആർത്തവത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് വെള്ളപ്പോക്ക് പ്രശ്നം ഉണ്ടാകുന്നത് കാണാം. യോനിയിൽ മ്യൂക്കസ് ഉൽപാദനത്തിൽ വർദ്ധനവിന് കാരണമാകുന്ന ഹോർമോൺ പ്രശ്നം മൂലമാണ് ഇത് ഉണ്ടാകുന്നതെന്ന് എൻവെെസി ഹെൽത്തിലെ ഗൈനക്കോളജിസ്റ്റായ ഡോ. കെസിയ ഗെയ്തർ പറഞ്ഞു.
സാധാരണയായി വെളുത്ത നിറത്തിലാണ് ഈ ദ്രാവകം കാണപ്പെടുന്നത്. വെളുത്തതോ മഞ്ഞ നിറത്തിലോ വരാം. യോനിയുടെ പുറത്ത് ചര്‍മത്തില്‍ തൊടുമ്പോള്‍ അസഹനീയമായ ചൊറിച്ചില്‍ അനുഭവപ്പെടും. ഉടനെ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്. ഗര്‍ഭകാലത്തും ഹോര്‍മോണുകളുടെ പ്രവര്‍ത്തനം കാരണം വെള്ളപോക്ക് കൂടുതലായി കാണാറുണ്ട്. ഇത് തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...
1. അടിവസ്ത്രങ്ങള്‍ വൃത്തിയായി കഴുകി ഉണക്കി ഉപയോഗിക്കുക.
2. നൈലോണ്‍ അടിവസ്ത്രം ഒഴിവാക്കാം. പകരം കോട്ടണ്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക.
3. തോര്‍ത്തും ടൗവലുമൊക്കെ മറ്റുള്ളവര്‍ക്ക് കൈമാറാതിരിക്കുക.
4. തുടര്‍ച്ചയായി മൂത്രാശയ അണുബാധ വരുന്ന സ്ത്രീകള്‍ കൃത്യസമയങ്ങളില്‍ മൂത്രം ഒഴിക്കാനും മൂത്രം പിടിച്ചു നിര്‍ത്താതിരിക്കാനും ശ്രദ്ധിക്കുക.
5. ധാരാളം വെള്ളം കുടിക്കുന്നതും മൂത്രാശയ അണുബാധ തടയും.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 28, 2020, 5:34 PM IST
Post your Comments