വാഴപ്പഴം, മധുരക്കിഴങ്ങ്, ചീര തുടങ്ങിയ ഭക്ഷണങ്ങളിൽ പൊട്ടാസ്യം കൂടുതലായി അടങ്ങിയിരിക്കുന്നു. മധുരക്കിഴങ്ങ് രുചികരവും പോഷകപ്രദവുമായ ഭക്ഷണമാണ്.
ഉപ്പിനോടുള്ള ആസക്തി പലർക്കും ഇടയ്ക്കിടെ അനുഭവപ്പെടുന്ന ഒന്നാണ്. നിർജ്ജലീകരണം, സമ്മർദ്ദം അല്ലെങ്കിൽ സംസ്കരിച്ച ഭക്ഷണങ്ങൾ കൂടുതലുള്ള ഭക്ഷണക്രമം എന്നിവയാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്.
ഉപ്പിട്ട ലഘുഭക്ഷണങ്ങൾ ഇടയ്ക്കിടയ്ക്ക് കഴിക്കാൻ ചിലർക്ക് തോന്നാറുണ്ട്. എന്നാൽ ഈ ആസക്തികൾ ചിലപ്പോൾ ശരീരത്തിലെ സോഡിയത്തിനും പൊട്ടാസ്യത്തിനും ഇടയിലുള്ള അസന്തുലിതാവസ്ഥയെ സൂചിപ്പിക്കുന്നു. ഈ രണ്ട് അവശ്യ ഇലക്ട്രോലൈറ്റുകൾക്കിടയിൽ ശരിയായ സന്തുലിതാവസ്ഥ നിലനിർത്തേണ്ടത് പ്രധാനമാണ്.
നിങ്ങളുടെ ഭക്ഷണത്തിൽ മൂന്ന് പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണണെന്ന് പോഷകാഹാര വിദഗ്ധയായ ന്മാമി അഗർവാൾ കുറിച്ചു. വാഴപ്പഴം, മധുരക്കിഴങ്ങ്, ചീര തുടങ്ങിയ ഭക്ഷണങ്ങളിൽ പൊട്ടാസ്യം കൂടുതലായി അടങ്ങിയിരിക്കുന്നു. മധുരക്കിഴങ്ങ് രുചികരവും പോഷകപ്രദവുമായ ഭക്ഷണമാണ്.
ചീര സൂപ്പായോ വേവിച്ചോ എല്ലാം കഴിക്കാവുന്നതാണെന്ന് പോഷകാഹാര വിദഗ്ധയായ ന്മാമി അഗർവാൾ പറയുന്നു. പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഉപ്പിട്ട ആസക്തിയെ മറികടക്കാൻ സഹായിക്കും. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്നതാണ് ഇനി പറയുന്നത്.
വാഴപ്പഴം
ഉയർന്ന സോഡിയം അടങ്ങിയ ഭക്ഷണത്തിന്റെ ഫലങ്ങളെ പ്രതിരോധിക്കാൻ വാഴപ്പഴം മികച്ചതാണ്. ധാതുക്കൾ വർദ്ധിപ്പിക്കുന്നതിനു പുറമേ, അവയുടെ സ്വാഭാവിക നാരുകളും മധുരവും വയറു നിറഞ്ഞതായി തോന്നിപ്പിക്കും. ഇത് സംസ്കരിച്ചതും ഉപ്പിട്ടതുമായ ലഘുഭക്ഷണങ്ങൾ ഒഴിവാക്കുന്നത് എളുപ്പമാക്കുന്നു.
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിലെ ഉയർന്ന പൊട്ടാസ്യം അളവ് വൃക്കകൾ മൂത്രത്തിലൂടെ അധിക സോഡിയം പുറന്തള്ളാൻ സഹായിക്കുന്നു. ഉപ്പിട്ട സംസ്കരിച്ച ലഘുഭക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായി, മധുരക്കിഴങ്ങ് സാവധാനം ദഹിക്കുകയും നിങ്ങളെ വയറു നിറയ്ക്കുകയും ചെയ്യുന്നു. ഇത് ഉപ്പിട്ട പലഹാരങ്ങൾ കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.
പാലക്ക് ചീര
ഉപ്പിട്ട ഭക്ഷണങ്ങളോടുള്ള തലച്ചോറിന്റെ ആഗ്രഹത്തെ സ്വാധീനിക്കുന്ന സംയുക്തങ്ങൾ പാലക്ക് ചീരയിൽ അടങ്ങിയിട്ടുണ്ട്. ഒരു ഡോസ് ചീര സത്ത് കഴിക്കുന്നതിലൂടെ ഉപ്പിട്ട ലഘുഭക്ഷണങ്ങളോടുള്ള ആസക്തി 30% വരെ കുറയ്ക്കാൻ കഴിയുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.


