പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ എത്ര തവണ മൂത്രം പിടിച്ചുനിർത്തുന്നു എന്നത് യുടിഐയ്ക്കുള്ള സാധ്യത കൂട്ടുന്ന ഘടകമാണെന്ന് പോഷകാഹാര വിദഗ്ധയായ ന്മാമി അഗർവാൾ പറയുന്നു.

സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന ബാക്ടീരിയൽ അണുബാധയാണ് മൂത്രനാളിയിലെ അണുബാധ (UTI). പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് യൂറിനറി ഇൻഫെക്ഷൻ ഇന്ന് കൂടുതലായി കണ്ട് വരുന്നു. മൂത്രമൊഴിക്കുമ്പോൾ വേദന, പുകച്ചിൽ, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക, മൂത്രത്തിന് നിറവ്യത്യാസമോ ഗന്ധമോ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇത് പ്രധാനമായും ബാക്ടീരിയകൾ മൂത്രനാളിയിൽ പ്രവേശിക്കുന്നത് മൂലമാണ് ഉണ്ടാകുന്നത്.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ എത്ര തവണ മൂത്രം പിടിച്ചുനിർത്തുന്നു എന്നത് യുടിഐയ്ക്കുള്ള സാധ്യത കൂട്ടുന്ന ഘടകമാണെന്ന് പോഷകാഹാര വിദഗ്ധയായ ന്മാമി അഗർവാൾ പറയുന്നു. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് യുടിഐകൾ കൂടുതലായി കാണപ്പെടുന്നത്. കാരണം ഇതാണ്. മൂത്രം പിടിച്ചുനിർത്തുന്നതാണ് പ്രധാന കാരണം. ക്ലാസുകൾ മുതൽ മീറ്റിംഗുകൾ വരെ, ഓർക്കുക, മൂത്രസഞ്ചി ഒരു സംഭരണ ​​ആപ്പല്ലെന്ന കാര്യം ഓർക്കണമെന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ ന്മാമി കുറിച്ചു.

ടോയ്‌ലറ്റ് ഉപയോഗിക്കേണ്ട സമയമാകുമ്പോൾ ശരീരം സിഗ്നലുകൾ കാണിത്തും. നമ്മൾ ഇത് പലപ്പോഴും അവഗണിക്കുകയാണെങ്കിൽ, മൂത്രസഞ്ചി ആശയക്കുഴപ്പത്തിലാകുകയും അമിതമായി ജോലി ചെയ്യുകയും ചെയ്യും. മൂത്രം പിടിച്ചുവയ്ക്കുന്നത് ബാക്ടീരിയകൾ മൂത്രനാളിയിൽ കൂടുതൽ നേരം തുടരാനും കൂടുതൽ എളുപ്പത്തിൽ പെരുകാനും ഇടയാക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. ഇത് മൂത്രസഞ്ചി പേശികളെ ദുർബലപ്പെടുത്തുകയും ചെയ്യും.

യുടിഐ അണുബാധയ്ക്ക് കാരണമായേക്കാവുന്ന മറ്റ് ചില ശീലങ്ങൾ

1. പിന്നിൽ നിന്ന് മുന്നിലേക്ക് തുടയ്ക്കരുത്. ഇത് കുടൽ ബാക്ടീരിയകളെ മൂത്രനാളത്തിലേക്ക് തള്ളിവിടും.

2. സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുന്നതോ സുഗന്ധമുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതോ യോനിയിലെ സംരക്ഷിത ബാക്ടീരിയകളെ ദോഷകരമായി ബാധിക്കും.

3. മാർഗ്ഗനിർദ്ദേശമില്ലാതെ ആന്റി ബയോട്ടിക്കുകൾ കഴിക്കുന്നത് നിർത്തുക. ഇത് പ്രതിരോധത്തിനും ആവർത്തിച്ചുള്ള അണുബാധകൾക്കും കാരണമാകും.