ചർമ്മ സംരക്ഷണത്തിൽ വെളിച്ചെണ്ണയ്ക്ക് നിരവധി ​ഗുണങ്ങളാണുള്ളത്. ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന ഫാറ്റി ആസിഡുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. Winter skincare tips easy remedies to treat dry and itchy skin

തണുപ്പ് കാലത്ത് ചർമ്മത്തെ സംരക്ഷിക്കുന്നതിന് അത്ര എളുപ്പമുള്ള കാര്യമല്ല. ചർമ്മം വരണ്ട് പോകുന്നതാണ് പലരും നേരിടുന്ന പ്രശ്‌നം. വരണ്ട ചർമ്മത്തെ പരിചരിക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില ലളിത മാർഗങ്ങളുണ്ട്. ദിവസവും ഇത്തരത്തിൽ ചില ദിനചര്യകൾ പിന്തുടരുന്നത് ചർമ്മം സംരക്ഷിക്കാൻ സഹായിക്കും.

വെളിച്ചെണ്ണ

ചർമ്മ സംരക്ഷണത്തിൽ വെളിച്ചെണ്ണയ്ക്ക് നിരവധി ​ഗുണങ്ങളാണുള്ളത്. ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന ഫാറ്റി ആസിഡുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. കുളിക്കുന്നതിന് മുമ്പ് ചൂടുള്ള വെളിച്ചെണ്ണ ചർമ്മത്തിൽ പുരട്ടുന്നത് വരണ്ട ചർ‌മ്മത്തെ അകറ്റുക മാത്രമല്ല ചർ‌മ്മത്തെ ലോലമാകാനും സഹായിക്കും.

തേൻ

ശൈത്യകാല ചർമ്മ സംരക്ഷണത്തിന് തേൻ ഒരു മികച്ച തിരഞ്ഞെടുപ്പാണ്. ഇത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ സഹായിക്കുന്നു. ചർമ്മസംരക്ഷണത്തിന് തേൻ ഉപയോഗിക്കുന്നത് വരണ്ട ചർമ്മം അകറ്റുന്നു. അൽപം തേനും തെെരും ചേർത്തുള്ള പാക്ക് ചർമ്മത്തെ കൂടുതല്‌‍ സുന്ദരമാക്കുന്നു.

കറ്റാർവാഴ

ശൈത്യകാല ചർമ്മ സംരക്ഷണ ദിനചര്യയുടെ ഭാഗമായി കറ്റാർവാഴ ജെൽ ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. ഇത് ചർമ്മത്തെ സുന്ദരമാക്കുന്നു. ദിവസവും അൽപം ജെൽ റോസ് വാട്ടർ ചേർത്ത് ചർമ്മത്തിൽ പുരട്ടാവുന്നതാണ്.

ഒലിവ് ഓയിൽ

ഒലിവ് ഓയിൽ പാചകത്തിന് മാത്രമല്ല; ശൈത്യകാല ചർമ്മ സംരക്ഷണത്തിനും ഇത് വളരെ നല്ലതാണ്. ഇതിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്. ഇത് വരണ്ട ചർമ്മത്തിന് സഹായകരമാണ്. കുളിക്കുന്നതിന് മുമ്പ് ഒരു ചെറിയ അളവിൽ ഒലിവ് ഓയിൽ ചൂടാക്കി ചർമ്മത്തിൽ സൗമ്യമായി മസാജ് ചെയ്യുക. ഒലിവ് ഓയിൽ പഞ്ചസാരയുമായി യോജിപ്പിച്ച് മുഖത്തിടുന്നത് ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാൻ സഹായിക്കും.

ഗ്ലിസറിനും റോസ് വാട്ടറും

ഒരു ​​സ്പ്രേ കുപ്പിയിൽ ഗ്ലിസറിനും റോസ് വാട്ടറും തുല്യ അളവിൽ യോജിപ്പിക്കുത. ചൊറിച്ചിൽ ഉള്ള ഭാ​ഗത്ത് സ്പ്രേ ചെയ്യുക. ഇത് ചർമ്മത്തിന് നല്ല തിളക്കം നൽകുന്നതിനും ഈ മിശ്രിതം മികച്ചതാണ്.