സ്റ്റഡി ടൈമിൽ കുട്ടിയെ കാണാതായതു കൊണ്ടാണ് സഹപാഠികൾ മുറിയിൽ അന്വേഷിച്ചെത്തിയത്. (ചിത്രം പ്രതീകാത്മകം)

കടപ്പ: മൊബൈൽ ഫോണ്‍ മോഷ്ടിച്ചെന്ന ആരോപണത്തിന് പിന്നാലെ 17കാരി ജീവനൊടുക്കി. ഹോസ്റ്റലിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. സീനിയർ വിദ്യാർത്ഥിയുടെ ഫോണ്‍ കാണാതായതിൽ തന്നെ സംശയിച്ചതിൽ മനം നൊന്താണ് വിദ്യാർത്ഥിനി ജീവനൊടുക്കിയത്. ആന്ധ്ര പ്രദേശിലെ ഇടുപ്പുളപായ ഓങ്ങല്ലൂരിലെ ഐഐഐടി കാമ്പസിലാണ് സംഭവം. ഇന്‍റർമീഡിയറ്റ് രണ്ടാം വർഷ വിദ്യാർഥിനി ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. 

ബപട്‌ല ജില്ലയിലെ ചിരാളയിൽ നിന്നുള്ള വിദ്യാർത്ഥിയാണ് 17കാരി. സ്റ്റഡി ടൈമിൽ കുട്ടിയെ കാണാതായതു കൊണ്ടാണ് സഹപാഠികൾ മുറിയിൽ അന്വേഷിച്ചെത്തിയത്. കോളജ് അധികൃതർ വെമ്പല്ലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാതാപിതാക്കൾക്ക് വിട്ടുകൊടുത്തു.

'തട്ടിപ്പാണത്, നീറ്റ് പിജി ചോദ്യപേപ്പർ ഇതുവരെ തയ്യാറാക്കിയിട്ടില്ല'; ടെലഗ്രാമിലെ പ്രചാരണത്തിനെതിരെ എൻബിഇഎംഎസ്

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം