അതിനാൽ ചികിത്സ വൈകിയെന്നാണ് റിപ്പോർട്ടുകൾ.

ചെന്നൈ: തമിഴ്നാട് കൃഷ്ണഗിരിയിൽ നായകടിയേറ്റ് രണ്ട് മാസത്തിന് ശേഷം 24കാരൻ മരിച്ചു. കുപ്പാട്ടി സ്വദേശി എഡ്വിൻ ബ്രയാൻ ആണ് ചികിത്സയ്ക്കിടെ മരിച്ചത്. നായകടിയേറ്റ വിവരം ഇയാൾ തുടക്കത്തിൽ ആരോടും പറഞ്ഞിരുന്നില്ല. അതിനാൽ ചികിത്സ വൈകിയെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചതിന് ശേഷം ഹൊസൂർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. എന്നാൽ യുവാവിൻ്റെ ജീവൻ രക്ഷിക്കാനായില്ല. എംബിഎ ബിരുദധാരിയാണ് മരിച്ച എഡ്വിൻ. മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player