ബില്ലിനെതിരെ ബിജെപിയും ജെഡിഎസ്സും കടുത്ത പ്രതിഷേധം ഉന്നയിച്ചിരുന്നു.
ബെംഗ്ലൂരു: പൊതുമരാമത്ത് വകുപ്പിന്‍റെ അടക്കം സർക്കാരിന്‍റെ നിർമാണ കരാറുകളിൽ ന്യൂനപക്ഷ സംവരണം അനുവദിച്ചുകൊണ്ടുള്ള ബില്ല് പാസ്സാക്കി കർണാടക നിയമസഭ. ഹണി ട്രാപ്പ് വിവാദത്തെച്ചൊല്ലി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുന്നതിന്‍റെ ഇടയിലാണ് ബില്ല് പാസ്സാക്കിയത്. രണ്ട് കോടി വരെയുള്ള സർക്കാർ നിർമാണക്കരാറുകൾ അനുവദിക്കുന്നതിൽ 4% ന്യൂനപക്ഷ സംവരണം അനുവദിക്കുന്ന നിയമഭേദഗതിക്ക് നേരത്തേ കർണാടക മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. നിലവിൽ രണ്ട് കോടി വരെയുള്ള സർക്കാർ നിർമാണക്കരാറുകളിൽ എസ്‍സി, എസ്‍ടി സംവരണമുണ്ട്. സമാനമായ രീതിയിൽ ടു ബി സംവരണ വിഭാഗത്തിൽ പെടുന്ന മുസ്ലിം സമുദായത്തിലുള്ളവർക്ക് ഉൾപ്പടെ ടെണ്ടറുകളിൽ സംവരണം നൽകാനാണ് നിയമഭേദഗതി. ബില്ലിനെതിരെ ബിജെപിയും ജെഡിഎസ്സും കടുത്ത പ്രതിഷേധം ഉന്നയിച്ചിരുന്നു.
സ്വർണക്കടത്ത് കേസ്: രന്യ റാവുവിന് സ്വർണം നൽകിയത് കൂട്ടുപ്രതി തരുൺ രാജു; ഡിആർഐ കോടതിയിൽ
48 എംഎൽഎമാരെ ഹണി ട്രാപ്പിൽ കുടുക്കി ഭീഷണിപ്പെടുത്തുന്നു
കർണാടകയിൽ 48 എംഎൽഎമാരെ പല കാലങ്ങളിലായി ഹണി ട്രാപ്പിൽ കുടുക്കി ഭീഷണിപ്പെടുത്തുകയാണെന്ന സഹകരണ വകുപ്പ് മന്ത്രി കെ എൻ രാജണ്ണയുടെ നാടകീയ വെളിപ്പെടുത്തലിന് പിന്നാലെ വലിയ പ്രതിഷേധത്തിനാണ് സഭ സാക്ഷ്യം വഹിച്ചത്. മന്ത്രിയുടെ തുറന്ന് പറച്ചിലിനെത്തുടർന്ന് ഇന്നത്തെ സഭാ സമ്മേളനം ബഹളത്തിൽ മുങ്ങി. ഹണി ട്രാപ്പ് ഭീഷണിക്ക് പിന്നിൽ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്ന ഒരാളെന്ന ബിജെപിയുടെ ആരോപണത്തിന് പിന്നാലെ, ഭീഷണിക്ക് പിന്നിൽ ആരായാലും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ തുറന്നടിച്ചു.
കാലങ്ങളായി തിരശ്ശീലയ്ക്ക് പിന്നിലുള്ള അണിയറ വർത്തമാനം മറ നീക്കി പുറത്ത് വന്നത് മന്ത്രി സതീഷ് ജർക്കിഹോളിയുടെ ഇന്നലത്തെ വെളിപ്പെടുത്തലോടെയാണ്. തനിക്ക് അടുപ്പമുള്ള ഒരു മന്ത്രിക്ക് നേരെ രണ്ട് തവണ ഹണി ട്രാപ്പിന് ശ്രമം നടന്നെന്നും, ഇത് ഗൗരവമായി അന്വേഷിക്കണ്ട വിഷയമാണെന്നും സതീഷ് ജർക്കിഹോളി പറഞ്ഞു. ഏവരെയും അമ്പരപ്പിച്ചുകൊണ്ട് സഹകരണവകുപ്പ് മന്ത്രി കെ എൻ രാജണ്ണ കർണാടകയിലാകെ ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും 48 എംൽഎഎമാരെങ്കിലും ഹണി ട്രാപ്പിൽ കുടുങ്ങിയിട്ടുണ്ടെന്ന് തുറന്നടിച്ചു. കർണാടക ഹണി ട്രാപ്പ് സിഡികളുടെയും പെൻ ഡ്രൈവുകളുടെയും ഫാക്റ്ററിയായി മാറിയെന്നും വിമർശിച്ചു. ഭീഷണിക്ക് പിന്നിൽ ആരാണെങ്കിലും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

