നിക്സൺ (46), ജാനകി (42), മകൾ ഹെമി മിത്ര (15) എന്നിവരാണ് മരിച്ചത്. മറ്റൊരു കുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുപ്പൂർ: തമിഴ്നാട് തിരുപ്പൂർ കങ്കയത്ത് വാഹനാപകടത്തിൽ മൂന്ന് മൂന്നാർ സ്വദേശികൾ മരിച്ചു. നിക്സൺ (46), ജാനകി (42), മകൾ ഹെമി മിത്ര (15) എന്നിവരാണ് മരിച്ചത്. മറ്റൊരു കുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റിലെ താമസക്കാരാണ് അപകടത്തിൽപ്പെട്ടത്. തമിഴ്നാട്ടിലെ ബന്ധു വീട്ടിലേക്ക് പോയി മൂന്നാറിലേക്ക് തിരികെ വരും വഴിയാണ് അപകടുമുണ്ടായത്. ഇവർ സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. നിക്സൺ ആണ് കാറോടിച്ചിരുന്നത്. 10 വയസ്സുള്ള ഇളയ കുട്ടി മൗന ശ്രീ ഗുരുതരാവസ്ഥയിൽ തിരുപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

YouTube video player