Asianet News MalayalamAsianet News Malayalam

സ്വാതന്ത്രദിനാഘോഷത്തിനിടെ യൂണിഫോമില്‍ നാഗനൃത്തം, പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ യുപി പൊലീസിന് എതിരെ വിമർശനം  ഉയര്‍ന്നിരുന്നു. 

Action against police officers who performed naga dance in uniform during Independence Day celebrations in Uttar Pradesh
Author
Lucknow, First Published Aug 18, 2022, 4:31 PM IST

ലഖ്നൌ: ഉത്തര്‍പ്രദേശില്‍ നാഗനൃത്തം ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി. നാഗനൃത്തം ചെയ്ത  സബ് ഇൻസ്പെക്ടറെയും കോണ്‍സ്റ്റബിളിനെയും സ്ഥലം മാറ്റി. നൃത്തം സാമൂഹിക മാധ്യമങ്ങളില്‍ വൈറാലയതിന് പിന്നാലെയാണ് നടപടിയുണ്ടായത്.

പില്‍ബിത്തിലെ പുരാൻപൂര്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറം കോണ്‍സ്റ്റബിളും നടത്തിയ നാഗനൃത്തമാണ് ഒടുവില്‍ നടപടിയില്‍ കലാശിച്ചത്. സ്വാതന്ത്രദിനത്തില്‍ യൂണിഫോമിട്ട് നടത്തിയ നൃത്തം വൈറലാവുകയും പിന്നാലെ ച‍ർച്ചയാവുകയും ചെയ്തു. പൊലീസ് സ്റ്റേഷൻ മുൻപില്‍ മറ്റ് പൊലീസ് ഉദ്യോസ്ഥരെ കാഴ്ചക്കാരാക്കിയായിരുന്നു ഇരുവരുടെയും പ്രകടനം.

വീഡിയോയെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഒരു വിഭാഗം തമാശയായാണ് കണ്ടെതെങ്കില്‍ മറ്റ്ചിലർ അനുചിതമാണെന്ന വിമർശനവും ഉയര്‍ത്തിയിരുന്നു. എന്തായാലും യൂണിഫോമില്‍ നടത്തിയ നൃത്തം  പൊലീസ് സേനക്ക് നാണക്കേട് ഉണ്ടാക്കുന്നതുമാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടിയുണ്ടായത്.

മദ്യലഹരിയില്‍ വാക്കുതര്‍ക്കം : തലയടിച്ച് വീണ് വയോധികന്‍ മരിച്ചു , സഹോദരി പുത്രന്‍ പിടിയില്‍

കാട്ടിക്കുളത്ത് മദ്യലഹരിയിൽ ബന്ധുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ മധ്യവയസ്കൻ മരിച്ചു. ചേലൂർ കൂപ്പ് കോളനിയിലെ മണിയാണ് മരിച്ചത്. സഹോദരി പുത്രനായ രാജ്മോഹനുമായുണ്ടായ വാക്ക് തർക്കത്തിനിടെ മണി തലയിടിച്ച് വീണ് മരിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല. പ്രതി രാജ് മോഹനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുനെല്ലി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. മരിച്ച മണിയും രാജ്മോഹനും തമ്മിൽ ഏറെ നാളായി കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ  കോടതിയിൽ ഹാജരാക്കും. ഇയാൾ ഇതിന് മുൻപ് ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios