Asianet News MalayalamAsianet News Malayalam

ചടുലനീക്കങ്ങളുമായി ഗെലോട്ട്; അധ്യക്ഷ പദം ഏറ്റെടുക്കുമോ? രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇനിയാര് ?

മത്സരത്തിന് കൂടുതല്‍ ഉപാധികള്‍ മുന്‍പോട്ട് വച്ച് ഹൈക്കമാന്‍ഡിനെ അശോക് ഗലോട്ട് സമ്മര്‍ദ്ദത്തിലാക്കുകയാണ്. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്താന്‍ അനുവദിക്കില്ലെന്ന മുൻ നിലപാട് തന്നെയാണ് ഇപ്പോഴും അദ്ദേഹം ആവർത്തിക്കുന്നത്. 

ashok gehlot to meet rajasthan congress mla s today night
Author
First Published Sep 20, 2022, 10:16 PM IST

ദില്ലി : കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മറ്റന്നാള്‍ ഇറങ്ങാനിരിക്കെ രാജസ്ഥാനില്‍ എംഎല്‍എമാരുടെ യോഗം വിളിച്ച് അശോക് ഗെലോട്ട്. അധ്യക്ഷ സ്ഥാനത്തേക്ക് നിബന്ധകള്‍ വച്ചതിന് പിന്നാലെയാണ് അശോക് ഗെലോട്ടിന്‍റെ നീക്കം. അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെലോട്ടിന് തന്നെ ഹൈക്കാന്‍ഡ് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പശ്ചാത്തലത്തിലാണ് നിര്‍ണ്ണായക നീക്കങ്ങളിലേക്ക് അദ്ദേഹം കടക്കുന്നത്. എംഎല്‍എമാരെ ഇന്ന് രാത്രി തന്നെ കാണാനാണ് തീരുമാനം. 

അധ്യക്ഷ പദം ഏറ്റെടുക്കുന്നതറിയിക്കാനാണോ, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിയാല്‍ പകരം ആരെന്ന തീരുമാനമെടുക്കാനാണോ തുടങ്ങി പല അഭ്യൂഹങ്ങളും ഇതുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. നാളെ ദില്ലിയിലെത്തി സോണിയ ഗാന്ധിയെ കാണുന്ന ഗലോട്ട് വൈകീട്ടോടെ കേരളത്തിലെത്തും. കേരളത്തില്‍ വച്ച് രാഹുല്‍ഗാന്ധിയുമായും ചര്‍ച്ച നടത്തും.

മത്സരത്തിന് കൂടുതല്‍ ഉപാധികള്‍ മുന്‍പോട്ട് വച്ച് ഹൈക്കമാന്‍ഡിനെ അശോക് ഗലോട്ട് സമ്മര്‍ദ്ദത്തിലാക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനവും, പാര്‍ട്ടി അധ്യക്ഷ സ്ഥാനവും ഒന്നിച്ച് കൊണ്ടുപോകാന്‍ അനുവദിക്കണം അതല്ലെങ്കില്‍ താന്‍ നിര്‍ദ്ദേശിക്കുന്നയാള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന നിലപാടാണ് ഗെലോട്ടിന്‍റേത്. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്താന്‍ അനുവദിക്കില്ലെന്ന മുൻ നിലപാട് തന്നെയാണ് ഇപ്പോഴും അദ്ദേഹം ആവർത്തിക്കുന്നത്. 

ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ദില്ലിക്കില്ല, സോണിയ ഗാന്ധിയെ കാണാനുള്ള തീരുമാനത്തില്‍ മാറ്റം

അതേ സമയം ഭാരത് ജോഡോ യാത്രക്കിടെ സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം ദില്ലിയിലെത്തിയ കെ സി വേണുഗോപാല്‍ രാഹുല്‍ഗാന്ധിയുടെ മത്സര സാധ്യത തള്ളിയില്ല. പിസിസികള്‍ രാഹുൽ ഗാന്ധിക്കായി പ്രമേയം അവതരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് സോണിയഗാന്ധി കെ സി വേണുഗോപാലിനെ വിളിപ്പിച്ചത്. രാഹുല്‍ മത്സരിക്കാനിറങ്ങുകയാണെങ്കിൽ ശശി തരൂര്‍ പിന്മാറും, അശോക്  ഗെലോട്ടാണെങ്കിൽ തരൂർ മത്സര രംഗത്തുണ്ടാകും. എന്നാൽ ഗാന്ധി കുടുംബത്തെ കരുതി തരൂര്‍ പിന്മാറിയാല്‍ മനീഷ് തിവാരി മത്സരിച്ചേക്കുമെന്നാണ് സൂചന. മറ്റന്നാള്‍ വിജ്ഞാപനമിറങ്ങാനിരിക്കെ വൈകാതെ ചിത്രം തെളിയുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. 

മകൾക്ക് മുന്നിലിട്ട് അച്ഛന് മർദ്ദനം, പ്രതികൾക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ

രാഹുൽ ഗാന്ധിയുടെ സാധ്യത തള്ളാതെ കെ.സി വേണുഗോപാൽ

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ സാധ്യത തള്ളാതെയാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പ്രതികരിച്ചതത്രയും. മത്സരിക്കണോ, വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് രാഹുലാണെന്നാണ് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കെ സി വേണുഗോപാൽ വ്യക്തമാക്കിയത്. രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷനാകണമെന്ന് സംസ്ഥാനഘടകങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി പ്രമേയം പാസാക്കുന്ന പശ്ചാത്തലത്തിലാണ് സ്ഥാനാര്‍ത്ഥിത്വ സാധ്യത കെ സി വേണുഗോപാല്‍ പൂര്‍ണ്ണമായും തള്ളാതിരുന്നത്. രാഹുലല്ലാതെ മറ്റാരെയും അധ്യക്ഷനായി അംഗീകരിക്കില്ലെന്ന സംസ്ഥാനഘടകങ്ങളുടെ നിലപാട് സോണിയ- വേണുഗോപാൽ കൂടിക്കാഴ്ചയിൽ ചര്‍ച്ചയായി. 

അതേ സമയം അധ്യക്ഷ സ്ഥാനത്തേക്ക് ആരെയും ഗാന്ധി കുടുംബം സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. മത്സരിക്കുന്നവര്‍ക്ക് തുല്യ പരിഗണന നല്‍കുമെന്ന നിലപാട് താഴേ തട്ടിലേക്ക് നല്‍കാനും സോണിയ ഗാന്ധി നിര്‍ദ്ദേശിച്ചതായാണ് വിവരം. 

Follow Us:
Download App:
  • android
  • ios