Asianet News MalayalamAsianet News Malayalam

ബെംഗളൂരുവിൽ വൻ തീപിടിത്തം; പ്രാണരക്ഷാർത്ഥം കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ ആൾക്ക് പരിക്ക്

കാർ ഷോറൂം ഉൾപ്പടെ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്

bengaluru koramangala fire incident kgn
Author
First Published Oct 18, 2023, 2:08 PM IST

ബെംഗളൂരു: ബെംഗളൂരു കോറമംഗലയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം. കോറമംഗലയിലെ നാല് നില കെട്ടിടത്തിനാണ് തീ പിടിച്ചത്. കാർ ഷോറൂം ഉൾപ്പടെ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. തീ അണക്കാനുള്ള ശ്രമം തുടരുന്നുണ്ട്. അതേസമയം തീ പടരുന്നത് കണ്ട് കെട്ടിടത്തിന് മുകളിൽ നിന്നും പ്രാണരക്ഷാർത്ഥം താഴേക്ക് ചാടിയ ഒരാൾക്ക് സാരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സമീപത്തെ ഫയർ സ്റ്റേഷനുകളിൽ നിന്ന് ആറ് ഫയർ യൂണിറ്റുകളെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. തീ ഏറെക്കുറെ നിയന്ത്രണ വിധേയമായെന്നാണ് വിവരം. ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ മേഖലയിലാണ് തീപിടിത്തം ഉണ്ടായത്. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടർന്നിട്ടില്ല. തീപിടിച്ച കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിൽ പ്രവർത്തിച്ചത് ഹുക്ക ബാറും പബുമായിരുന്നുവെന്നും ഇവിടെ നിന്നാണ് തീയാളിയതെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ മറ്റാർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ വ്യക്തിയുടെ കാലിനും കൈക്കും പൊട്ടലുണ്ട്. ഇയാളുടെ ആരോഗ്യനില അപകടാവസ്ഥയിലല്ലെന്നും പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Follow Us:
Download App:
  • android
  • ios