സംഭവ ദിവസം നായ ഗോപിയുടെ ഭാര്യക്ക് നേരെ കുരച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനെ ചൊല്ലി ഇരു വീട്ടുകാരും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഗോപി നായയെ ക്രൂരമായി തല്ലിയത്.

ബെംഗളൂരു: ഭാര്യയുടെ നേരെ കുരച്ച അയൽവാസിയുടെ വളർത്തു നായയെ ക്രൂരമായി തല്ലിച്ചതച്ച് യുവാവ്. ഏപ്രിൽ 9ന് ആണ് കൊടും ക്രൂരത നടന്നത്. ക‍ർണ്ണാടക സ്വദേശിയായ ഗോപിയാണ് അയൽവാസിയുടെ നായയെ മരക്കഷ്ണം കൊണ്ട് അതിക്രൂരമായി തല്ലി അവശനാക്കിയത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. പ്രതിയായ ഗോപി നായയെ മരത്തടികൊണ്ട് തല്ലിച്ചതക്കുന്നത് വീഡിയോയിൽ കാണാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവ ദിവസം നായ ഗോപിയുടെ ഭാര്യക്ക് നേരെ കുരച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനെ ചൊല്ലി ഇരു വീട്ടുകാരും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഗോപി നായയെ ക്രൂരമായി തല്ലിയത്. ഗോപി വീട്ടിലേക്ക് നടന്ന് വരുന്നതും ഗേറ്റിന് സമീപത്ത് നിന്നിരുന്ന വളർത്തുനായയെ മരക്കഷണം കൊണ്ട് അടിക്കുന്നതും വീഡിയോയിൽ കാണാം. അഞ്ച് തവണ ഗോപി നായയെ മരക്കഷ്ണം കൊണ്ട് അടിച്ചു. ഇതോടെ നായ ബോധം കെട്ടു വീണു.

നായയുടെ കരച്ചിൽ കേട്ട് ഉടമകൾ ഓടിയെത്തിയപ്പോൾ കണ്ടത് അബോധാവസ്ഥയിലുള്ള നായയെയെ ആണ്. നായക്ക് വെള്ളം കൊടുത്ത് ഉടൻ തന്നെ മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. നായ ഇപ്പോൾ അപകടനില തരണം ചെയ്തതായും സുഖം പ്രാപിച്ചതായും ഡോക്ട‍ർമാർ അറിയിച്ചു. ഏപ്രിൽ 11 ന് അയൽവാസി നൽകിയ പരാതിയിൽ പൊലീസ് ഗോപിക്കെതിരെ കേസെടുത്തു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരം മൃഗങ്ങൾക്കെതിരായ അതിക്രമത്തിനും ക്രിമിനൽ അതിക്രമത്തിനുമാണ് പൊലീസ് കേസെടുത്തത്.