മാർച്ച് 19 ന് കാർ മോഷണം പോയെന്ന് കാണിച്ച് ഡ്രൈവർ ജോഗിന്ദർ സിംഗ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ദില്ലി : ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുടെ ഭാര്യയുടെ കാർ മോഷണം പോയി. മല്ലിക നദ്ദയുടെ ഫോര്‍ച്യൂണർ കാർ ആണ് ദില്ലി ഗോവിന്ദ്പുരിയിലെ സർവീസ് സെന്ററിൽ വെച്ച് മോഷ്ടിക്കപ്പെട്ടത്. മാർച്ച് 19 ന് കാർ മോഷണം പോയെന്ന് കാണിച്ച് ഡ്രൈവർ ജോഗിന്ദർ സിംഗ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സർവീസ് സെന്ററിൽ കാർ പാർക്ക് ചെയ്ത ശേഷം ഭക്ഷണം കഴിക്കാൻ പോയെന്നും തിരികെ വന്നപ്പോൾ കാർ കാണാനുണ്ടായില്ലെന്നുമാണ് പരാതിയിൽ പറയുന്നത്. മോഷണം പോയ കാർ പൊലീസിന് ഇനിയും കണ്ടെത്താനായിട്ടില്ല. അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred