ഉത്തർപ്രദേശിൽ നിന്നുള്ള 10 രാജ്യസഭാംഗങ്ങളുടെ കാലാവധി നവംബർ 25 ന് അവസാനിക്കും. അതിനാൽ ഉപരിസഭയിലേക്കുള്ള ദ്വിവത്സര തിരഞ്ഞെടുപ്പ് അനിവാര്യമാകും.
ദില്ലി: രാജ്യസഭയിലേക്ക് 10 ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചു. ഉത്തർപ്രദേശിൽ എട്ടും ഉത്തരാഖണ്ഡിലും പശ്ചിമ ബംഗാളിലും ഓരോ സ്ഥാനാർത്ഥിയും എതിരില്ലാതെ വിജയിച്ചു. സമാജ് വാദി പാർട്ടിയുടെ രണ്ടുപേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. റിലയൻസ് ഗ്രൂപ്പ് ഡയറക്ടർ ധൻരാജ് നഥ്വാനിയും യുപിയിൽ നിന്ന് എസ്പി ടിക്കറ്റിൽ വിജയിച്ചു. ഉത്തർപ്രദേശിൽ മത്സരിച്ച 10 സ്ഥാനാർത്ഥികളെയും എതിരില്ലാതെ തെരഞ്ഞെടുത്തതായി രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസർ അജിത് വർമ്മ പിടിഐയോട് പറഞ്ഞു.
സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി ധനരാജ് പരിമൾ നത്വാനി ഒഴികെ, മറ്റുള്ളവരുടെ സർട്ടിഫിക്കറ്റുകൾ സ്വീകരിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള 10 രാജ്യസഭാംഗങ്ങളുടെ കാലാവധി നവംബർ 25 ന് അവസാനിക്കും. അതിനാൽ ഉപരിസഭയിലേക്കുള്ള ദ്വിവത്സര തിരഞ്ഞെടുപ്പ് അനിവാര്യമാകും.
