ഹാഫ് ലോങിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാകും. നേരത്തെ ഇവിടെ പ്രഖ്യാപിച്ച കോൺഗ്രസ് സ്ഥാനാർത്ഥിയെ മാറ്റാനാണ് തീരുമാനം. '

ദില്ലി : അസമിൽ ബിജെപി മന്ത്രി കോൺഗ്രസിൽ ചേർന്നു. അസം കായിക മന്ത്രി നന്ദിത ഗർലോസയാണ് കോൺഗ്രസിൽ ചേർന്നത്. ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് പാർട്ടി മാറ്റം. ഹാഫ് ലോങിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാകും. നേരത്തെ ഇവിടെ പ്രഖ്യാപിച്ച കോൺഗ്രസ് സ്ഥാനാർത്ഥിയെ മാറ്റാനാണ് തീരുമാനം. 'നന്ദിത ഗൊർലോസ കോൺഗ്രസ് പാർട്ടിയിൽ ചേർന്ന വിവരം അറിയിക്കുന്നു'. ഹഫ്‌ലോങ് മണ്ഡലത്തിലെ ഞങ്ങളുടെ സ്ഥാനാർത്ഥിയായി അവരെ നാളെ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു. ഇതിനായുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കുമെന്നും പ്രസ്താവനയിലുണ്ട്. ഏപ്രിൽ 9 നാണ് അസമിൽ 126 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക.