Asianet News MalayalamAsianet News Malayalam

രാജസ്ഥാന്‍ മുഖ്യന്‍റെ മകന്‍റെ കോലം കത്തിക്കാനൊരുങ്ങി ബിജെപി; തട്ടിപ്പറിച്ചോടി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

സാമൂഹ്യ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കോലവും തട്ടിയെടുത്ത് ഓടുന്ന വീഡിയോ വൈറലായിട്ടുണ്ട്. കോലം തട്ടിയെടുത്ത് ഓടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ പായുന്നതാണ് വീഡിയോയിലുള്ളത്.

bjp protest against  Vaibhav Gehlot congress worker flee with effigy
Author
First Published Oct 3, 2022, 6:40 PM IST

ജോധ്‍പുര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിന്‍റെ മകന്‍ വൈഭവ് ഗെഹ്ലോട്ടിന്‍റെ കോലവുമായി ബിജെപി നടത്തിയ പ്രതിഷേധത്തില്‍ നാടകീയ രംഗങ്ങള്‍. ബിജെപി പ്രവര്‍ത്തകര്‍ വൈഭവ് ഗെഹ്ലോട്ടിന്‍റെ കോലം കത്തിക്കാന്‍ ഒരുങ്ങവേ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അത് തട്ടിപ്പറിച്ചോടി. സാമൂഹ്യ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കോലവും തട്ടിയെടുത്ത് ഓടുന്ന വീഡിയോ വൈറലായിട്ടുണ്ട്. കോലം തട്ടിയെടുത്ത് ഓടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ പായുന്നതാണ് വീഡിയോയിലുള്ളത്. 

ജോധ്പൂരിലെ ബർകത്തുള്ള ഖാൻ സ്റ്റേഡിയത്തിൽ അടുത്തിടെ നടന്ന മത്സരത്തിൽ രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ (ആർസിഎ) പ്രസിഡന്‍റ് സ്ഥാനാർത്ഥിയായ വൈഭവ് ഗെലോട്ട് ക്രമക്കേട് നടത്തിയെന്ന് ബിജെപി ആരോപിച്ചു. ഈ വിഷയത്തിലുള്ള പ്രതിഷേധമായാണ് കോലം കത്തിക്കാന്‍ ഒരുങ്ങിയത്. ഇതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കോലം തട്ടിപ്പറിച്ചോടിയതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, വിജയകരമായി മുന്നോട്ട് പോകുന്ന ഭാരത് ജോഡോ യാത്രയെ അട്ടിമറിക്കാൻ ബിജെപി ശ്രമം നടക്കുന്നതായി കോൺഗ്രസ് ആരോപണം ഉന്നയിച്ചു. രാഷ്ട്രീയ പ്രതിയോഗികളെ അന്വേഷണ ഏജൻസികളെ  ഉപയോഗിച്ച് ബിജെപി നേരിടുകയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി. കർണാക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന്  വീണ്ടും ഇഡി സമൻസ് അയച്ചതിന് പിന്നാലെയാണ് ജയറാം രമേശിന്റെ പ്രതികരണം. ഭാരത് ജോഡോ യാത്രയിൽ ഡിജിറ്റലായി അണി ചേരാൻ പ്രത്യേക ആപ്പും പുറത്തിറക്കി.

ഭാരത് ജോഡോ യാത്ര കർണാടകയിലെ പ്രചാരണം തുടരുകയാണ്. മൈസൂരില്‍ കോരിച്ചൊരിയുന്ന മഴയിൽ 'ഭാരത് ജോഡോ യാത്ര' നയിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങളടങ്ങിയ വീഡിയോക്ക് വലിയ പ്രചാരണമാണ് ലഭിക്കുന്നത്. കനത്ത മഴയില്‍ തന്നെ രാഹുല്‍ ഗാന്ധി ഞായറാഴ്ച പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതാണ് വീഡിയോ. സിദ്ധരാമ്മയ്യയുടെ നേതൃത്വത്തിലാണ് മൈസൂരുവിലെ പദയാത്ര നടന്നത്.

കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ്:'ഉത്തരവാദിത്തപ്പെട്ട പദവി ഉള്ളവര്‍ സ്ഥാനാര്‍ത്ഥിക്കായി പ്രചരണം നടത്തരുത്'

Follow Us:
Download App:
  • android
  • ios